മികച്ച പ്രതികരണങ്ങളോടെ കളക്ഷന്‍ റെക്കോർഡുകള്‍ തിരുത്തിയാണ് യാഷ് നായകനായ 'കെജിഎഫ്' വമ്പന്‍ ഹിറ്റായി മാറിയത്. ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിച്ച തെന്നിന്ത്യന്‍ സിനിമ കൂടിയായിരുന്നുകെജിഎഫ്.
മുമ്പില്ലാത്ത തരത്തിലുള്ള പേരും പ്രശസ്തിയുമാണ്പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം കന്നഡ സിനിമാ മേഖലയ്ക്ക്നേടിക്കൊടുത്തത്. യാഷിന്‍റെതാരമൂല്യവും ഈ ചിത്രത്തിലൂടെ ഉയര്‍ന്നു. ഇതിനിടയിലാണ് താരത്തെ കൊലപ്പെടുത്താനായി ഗൂണ്ടാസംഘത്തിന് ക്വട്ടേഷന്‍ ലഭിച്ചതായി കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കെജിഎഫ് എന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റാറായി അഭിനയിച്ച യാഷിനെ കൊലപ്പെടുത്താനാണ് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നതെന്ന് ഇതോടെ പ്രചരിച്ചു. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് യാഷ്. പൊലീസുമായി താന്‍ ബന്ധപ്പെട്ടെന്നും ഗ്യാങ്സ്റ്ററുകളുടെ ഹിറ്റ്‍ലിസ്റ്റില്‍ തന്‍റെപേരില്ലെന്നാണ് വിവരം ലഭിച്ചതെന്നും യാഷ് പറഞ്ഞു. ‘ഈ പ്രചാരണം കാരണം എന്‍റെബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിഷമിച്ചിരിക്കുകയാണ്. എന്നെ തൊടാന്‍ മാത്രം ധൈര്യമുളള ആരുമില്ല. ഇവിടെ സര്‍ക്കാരുണ്ട്, പൊലീസുണ്ട്, ജനങ്ങളുണ്ട്. എന്നെ കൊല്ലാന്‍ അത്ര പെട്ടെന്ന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല,’ ബെംഗുളൂരുവില്‍ വിളിച്ച് ചേർത്താ വാർത്ത സമ്മേളനത്തില്‍ യാഷ് പറഞ്ഞു.