ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിൻ്റെ പ്രിയതാരങ്ങളായ ശോഭനയും സുരേഷ് ഗോപിയും വീണ്ടുമൊന്നിക്കുന്നു. 2005 ല്‍ ജയരാജിൻ്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'മകള്‍ക്ക്' എന്ന ചിത്രത്തിലാണ് ശോഭനയും സുരേഷ് ഗോപിയും അവസാനമായി ഒന്നിച്ചത്. ചിത്രത്തില്‍ യുവതാരം നസ്രിയയുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മൂവരും ഒന്നിക്കുന്നത്. ആറ് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ശോഭന. അഞ്ജലി മേനോൻ ചിത്രം 'കൂടെ' യ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ശോഭനയും സുരേഷ് ഗോപിയും വീണ്ടുമൊന്നിക്കുന്നു; ഒപ്പം നസ്രിയയും! - ശോഭന
സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മൂവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ശോഭന, സുരേഷ് ഗോപി, നസ്രിയ
ചിത്രത്തിൻ്റെ പേപ്പര്‍ വര്‍ക്ക് പുരോഗമിക്കുകയാണെന്നും നര്‍മ്മത്തിൻ്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ഫാമിലി ഡ്രാമയാവും ചിത്രമെന്നും സംവിധായകൻ അനൂപ് സത്യന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ മാസ് കഥാപാത്രങ്ങളുടെ മാതൃകയിലുള്ളതല്ല ഇതിലെ കഥാപാത്രമെന്നും അനൂപ് പറയുന്നു. 'സുരേഷ് ഗോപിയുടെ സാധാരണ ഹീറോ വേഷമല്ല ചിത്രത്തിലേത്, ഒരു പ്രത്യേക വേഷമാണ് അദ്ദേഹം ചെയ്യുന്നത്. ആ സ്ഥാനത്തേക്ക് മറ്റൊരാളെ ചിന്തിക്കേണ്ടി വന്നിട്ടില്ലെന്നും അനൂപ് വ്യക്തമാക്കി.