കേരളം

kerala

ETV Bharat / sitara

'എതിർത്തിട്ടും ചുംബിച്ചുകൊണ്ടിരുന്നു' ; രാജ് കുന്ദ്രക്കെതിരെ ലൈംഗികാരോപണവുമായി ഷെർലിൻ ചോപ്ര - ഷെർലിൻ ചോപ്ര രാജ് കുന്ദ്ര വാർത്ത

2019 മാർച്ചിൽ രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് നീലച്ചിത്ര നിർമാണത്തിൽ അറസ്റ്റിലായ ബോളിവുഡ് നടി ഷെർലിൻ ചോപ്ര.

anticipatory bail plea raj kundra news  Sherlyn Chopra raj kundra news  Pornography case sherlyn chopra news  raj kundra crime branch news  raj kundra sherlyn chopra news latest  ഷെർലിൻ ചോപ്ര പുതിയ വാർത്ത  ഷെർലിൻ ചോപ്ര ബോളിവുഡ് നടി വാർത്ത  ഷെർലിൻ ചോപ്ര രാജ് കുന്ദ്ര വാർത്ത  ലൈംഗികാരോപണം രാജ് കുന്ദ്ര വാർത്ത
ഷെർലിൻ ചോപ്ര

By

Published : Jul 29, 2021, 7:40 PM IST

മുംബൈ : നീല ചലച്ചിത്ര നിര്‍മാണ കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗികാരോപണവുമായി നടി ഷെർലിൻ ചോപ്ര. രാജ് കുന്ദ്രയ്‌ക്കൊപ്പം ബോളിവുഡ് നടി ഷെർലിൻ ചോപ്രയും അറസ്റ്റിലായിരുന്നു. 2019 മാർച്ചിൽ രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മുംബൈ ക്രൈം ബ്രാഞ്ച് സംഘത്തിന് താരം മൊഴി നല്‍കി.

കുന്ദ്ര മുന്നറിയിപ്പില്ലാതെ വീട്ടിൽ വന്നെന്നും താൻ തടഞ്ഞിട്ടും ചുംബിച്ചുകൊണ്ടിരുന്നുവെന്നും നടി പറഞ്ഞു. സംഭ്രമത്തിലായതോടെ ഇയാളെ തള്ളിയിട്ട് ബാത്ത്റൂമിലേക്ക് ഓടിക്കയറിയെന്നും ഷെർലിൻ വിശദീകരിച്ചു.

2021 ഏപ്രിലിൽ കുന്ദ്രയ്‌ക്കെതിരെ നടി നല്‍കിയ പരാതിയില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. ഐപിസി സെക്ഷൻ 376, 384, 415, 420, 504, 506, 354, 509 എന്നീ വകുപ്പുകളിലാണ് കുന്ദ്രയ്‌ക്കെതിരെ കേസെടുത്തത്.

ബിസിനസ് സംബന്ധമായ ചർച്ചയിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു. തുടർന്ന് രാജ് കുന്ദ്ര തന്‍റെ വീട്ടിൽ മുന്നറിയിപ്പില്ലാതെ വന്നു. താൻ എതിർത്തെങ്കിലും രാജ് കുന്ദ്ര തന്നെ ചുംബിക്കാൻ തുടങ്ങി. പേടിച്ച് താൻ രാജ് കുന്ദ്രയെ തള്ളിയിട്ട് ബാത്ത് റൂമിലേക്ക് ഓടിക്കയറി.

More Read: നീലച്ചിത്ര നിര്‍മാണം; നാല് പ്രൊഡ്യൂസര്‍മാര്‍ക്കെതിരെയും കേസ്

ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയുമായുള്ള ബന്ധം സങ്കീർണമാണെന്ന് രാജ് കുന്ദ്ര തന്നോട് പറഞ്ഞിരുന്നുവെന്നും ഷെർലിൻ ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കി.

ഷെർലിൻ ചോപ്രയുടെ ജാമ്യാപേക്ഷ തള്ളി

അതേസമയം, നടി ഷെർലിൻ ചോപ്രയുടെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളി. അശ്ലീലചിത്ര നിർമാണ കേസിൽ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന്‍റെ പ്രോപ്പർട്ടി സെൽ വിളിച്ചുവരുത്തിയിരുന്നു.

തുടർന്ന് ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ശേഷം ക്രൈംബ്രാഞ്ചിന് മുന്‍പാകെ ഹാജരാകുകയുമായിരുന്നു. 2021 ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്‌ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിൽ അശ്ലീല ചലച്ചിത്രങ്ങളുടെ നിർമാണം, വിൽപ്പന തുടങ്ങിയ നിയമലംഘനത്തിനാണ് ഷെർലിൻ ചോപ്രയെ അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details