ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം' എന്ന ചിത്രം പുരോഗമിക്കുന്നു. ഊട്ടിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ഷെയ്ൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് ഷെയ്ൻ ചിത്രത്തിലെത്തുന്നത്.
ഷെയ്ൻ നിഗം നായകനാകുന്ന ഉല്ലാസം വരുന്നു - ഷെയ്ൻ നിഗം
തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ ബാബ ഭാസ്കർ നൃത്തടുവടുകൾ ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്.
ഫസ്റ്റ് ലുക്കില്‍ ഷെയ്നിനെ കണ്ട് താരത്തിന് രൺബീർ കപൂറിന്‍റെ ഛായയുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. കൈതമറ്റം ബ്രദേഴ്സിന്‍റെ ബാനറില്‍ ജോ കൈതമറ്റവും ക്രിസ്റ്റി കൈതമറ്റവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ ബാലകൃഷ്ണന്‍റേതാണ് തിരക്കഥ. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ പവിത്ര ലക്ഷ്മിയാണ് നായിക.
സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നല്‍കുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്ത സംവിധായകനായ ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. സിംഗം, കാല, മാരി തുടങ്ങിയ ചിത്രങ്ങൾക്ക് നൃത്തചുവടുകൾ ഒരുക്കിയത് ബാബ ഭാസ്കർ ആയിരുന്നു.