കേരളം

kerala

ETV Bharat / sitara

ബോബിയില്‍ നിന്ന് സച്ചിയിലേക്ക് രൂപം മാറി ഷെയ്ൻ നിഗം - shane nigam in ishq

1.44 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയില്‍ ഇഷ്ക് ടീമും ടീസറിലെ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

ബോബിയില്‍ നിന്ന് സച്ചിയിലേക്ക് രൂപം മാറി ഷെയ്ൻ നിഗം

By

Published : May 6, 2019, 3:44 PM IST

കുമ്പളങ്ങി നൈറ്റ്സിലെ ബോബിയില്‍ നിന്നും ഇഷ്ക്കിലെ സച്ചിയിലേക്കുള്ള ഷെയ്ൻ നിഗത്തിന്‍റെ രൂപമാറ്റത്തിന്‍റെ വീഡിയോ ശ്രദ്ധേയമാകുന്നു. ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ് പുറത്ത് വിട്ട വീഡിയോയില്‍ കുമ്പളങ്ങിയിലെ ബോബി എന്ന കഥാപാത്രത്തില്‍ നിന്ന് ഇഷ്‌ക്കിലേക്കുള്ള ഷെയ്‌ന്‍റെ മാറ്റം മുഴുവനായും ചിത്രീകരിച്ചിട്ടുണ്ട്.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ചുരുണ്ട് നീണ്ട മുടിയും കുറ്റിത്താടിയും നരച്ച ഷര്‍ട്ടുമിട്ടാണ് ഷെയ്ൻ വെള്ളിത്തിരയിലെത്തിയത്. നീളൻ മുടിയും താടിയും വടിച്ച് പല്ലില്‍ കമ്പിയിട്ട് പ്രായം കുറഞ്ഞ ലുക്കിലേക്ക് ഷെയ്ൻ മാറുന്നത് കാണാം. ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും ഷെയ്നിന്‍റെ ഈ മേക്കോവർ കാണാൻ എത്തിയിരുന്നു.

ഷെയ്നും ആൻ ശീതളും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഇഷ്ക്ക് മെയ് രണ്ടാം വാരമാണ് പ്രദർശനത്തിനെത്തുന്നത്. പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്‍റെ ടീസർ വലിയ ശ്രദ്ധയാണ് നേടിയത്. നവാഗതനായ അനുരാജ് മനോഹറാണ് 'ഇഷ്ക്' സംവിധാനം ചെയ്യുന്നത്.

ABOUT THE AUTHOR

...view details