ഈ ഓണക്കാലത്ത് ഏറ്റവും ഹിറ്റായി മാറിയ ഗാനമാണ് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ 'കുടുക്കുപൊട്ടിയ' എന്ന് തുടങ്ങുന്ന ഗാനം. എന്നാല്‍ ഗാനം ഹിറ്റായതിന് പിന്നാലെ കോപ്പിയടി ആരോപണവും ഉയര്‍ന്നിരുന്നു.
'കുടുക്ക്' ഗാനം കോപ്പിയടിയല്ല; ആരോപണങ്ങൾ തള്ളി ഷാൻ റഹ്മാൻ
സുരേഷ് ഗോപി ചിത്രമായ ചുക്കാനിലെ ഹിറ്റ് ഗാനം ‘മലരമ്പന്‍’ ആയിരുന്നു ചിത്രത്തില്‍ ആദ്യം ഉപയോഗിക്കാനിരുന്നത്. എന്നാല്‍ ആ ഗാനത്തിന്‍റെ റൈറ്റ്സ് വാങ്ങിയിട്ടില്ലാത്തതിനാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.
1964ല്‍ റിലീസ് ചെയ്ത 'ആദ്യകിരണങ്ങള്‍' എന്ന ചിത്രത്തിലെ, കെ രാഘവന്‍മാഷ് സംഗീത സംവിധാനം ചെയ്ത് എ പി കോമള ആലപിച്ച ‘കിഴക്കുദിക്കിലെ’ എന്ന ഗാനത്തിന്‍റെ കോപ്പിയാണ് കുടുക്കുപൊട്ടിയത് എന്നായിരുന്നു ആരോപണം. ഈ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ ഷാൻ റഹ്മാൻ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാന്‍ റഹ്മാന്‍റെ പ്രതികരണം.
'എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങള്‍ക്കില്ല. അല്ലെങ്കില്‍ ആര്‍ക്കും അറിയാത്ത പാട്ട് ആയിരിക്കും എടുക്കുക. ഇപ്പോള്‍ വലിയ ഹിറ്റായ കുടുക്ക് പൊട്ടിയ ഗാനമല്ല ചിത്രത്തില്‍ ആദ്യം ഉപയോഗിക്കാന്‍ ഇരുന്നത്. സുരേഷ് ഗോപി ചിത്രമായ ചുക്കാനിലെ ഹിറ്റ് ഗാനം ‘മലരമ്പന്‍’ ആയിരുന്നു. ഗാനം എടുത്ത് പുതിയതായി ചെയ്തു, ചിത്രീകരണവും കഴിഞ്ഞു. അപ്പോഴാണ് മനസ്സിലാക്കുന്നത് ആ ഗാനത്തിന്‍റെ റൈറ്റ്‌സ് വാങ്ങിയിട്ടില്ലെന്ന്. അതോടെയാണ് പുതിയ ഗാനത്തിലേക്ക് വരുന്നത്. നേരത്തെ ചിത്രീകരിച്ച രംഗങ്ങള്‍ മാറ്റിയതും ഇല്ല. അത് കൊണ്ടാണ് സുരേഷ് ഗോപിയുടെ പ്രസിദ്ധ ചുവട് ആ പാട്ടില്‍ കാണാനാവുന്നത്', ഷാന്‍ റഹ്മാന്‍ പറഞ്ഞു.