ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ്റെയും നടി അമൃത സിങിൻ്റേയും മകൾ സാറ അലി ഖാൻ കഴിഞ്ഞ വർഷമാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സാറ നായികയായി ആദ്യം ഇറങ്ങിയ കേഥാർനാഥും തൊട്ടുപിന്നാലെ തന്നെ ഇറങ്ങിയ സിമ്പയും ഹിറ്റായയെന്ന് മാത്രമല്ല താരത്തിന് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. ആത്മവിശ്വാസം നിറഞ്ഞ സംസാരവും ചുറുചുറുക്കും പ്രസരിപ്പും നിറഞ്ഞ പ്രകൃതവും സാറയെ ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷരുടെ പ്രിയതാരമാക്കി. എന്നാല്‍ ഇപ്പോള്‍ സാറ നടത്തിയ ഒരു ഫോട്ടോഷൂട്ട് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
പ്രമുഖ മാസികയ്ക്ക് വേണ്ടി നടത്തിയ കവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഒരു വിഭാഗം ആളുകള്‍ സാറയ്‌ക്കെതിരെ തിരിഞ്ഞത്. ബീച്ച് വസ്ത്രങ്ങളിൽ അതീവ ഹോട്ട് ലുക്കിലാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ സാറ പ്രത്യക്ഷപ്പെടുന്നത്. താരത്തിൻ്റെ വസ്ത്രധാരണത്തെ പ്രശംസിച്ചു വിമർശിച്ചും നിരവധി കമൻ്റുകളാണ് ചിത്രത്തിന് വരുന്നത്. മാന്യമല്ലാത്ത വസ്ത്രധാരണമെന്നും സാറ ഇങ്ങനെ വസ്ത്രം ധരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കമൻ്റിൽ പറയുന്നു. അതേസമയം സുന്ദരിയായിട്ടുണ്ടെന്നും മോശം പറയാന്‍ ഒന്നുമില്ലെന്നുമാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്.
ഇംതിയാസ് അലിയുടെ സംവിധാനത്തിലൊരുങ്ങുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് സാറ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാർത്തിക് ആര്യനാണ് ചിത്രത്തിൽ സാറയുടെ നായകനായെത്തുന്നത്.