ബോളിവുഡിലെ എക്കാലത്തെയും വിവാദ താരമാണ് സഞ്ജയ് ദത്ത്. സിനിമാ ജീവിതവും വ്യക്തി ജീവിതവും ഒരു പോലെ സംഭവ ബഹുലമായ മറ്റൊരു സിനിമാ താരമില്ല.
1990 കളില്‍ സഞ്ജയ് ദത്ത്- മാധുരി ദീക്ഷിത്ത് പ്രണയം സിനിമാ ലോകത്തെ ഏറെ ചൂടേറിയ വാര്‍ത്തയായിരുന്നു. നിരവധി ചിത്രങ്ങളില്‍ ജോഡിയായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ക്കിടയില്‍ പ്രണയം വളര്‍ന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ 1997 ന് ശേഷം മാധുരിയെയും സഞ്ജയിനെയും ആരും ഒരുമിച്ചു കണ്ടിട്ടില്ല. മാധുരിയുമായുള്ള പ്രണയം സഞ്ജയിന്‍റെ ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നായിരുന്നു അക്കാലത്തെ ഗോസിപ്പുകള്‍. വിവാദങ്ങള്‍ ഇവരെ പരസ്പരം അകറ്റി. ഇത് സംബന്ധിച്ച് പൊതുവേദികളിലോ അഭിമുഖങ്ങളിലോ ഇരുവരും സംസാരിക്കുവാന്‍ തയ്യാറായതുമില്ല.