കേരളം

kerala

സനല്‍ കുമാർ ശശിധരന്‍റെ 'ചോല' വെനീസിലേക്ക്

ഓഗസ്റ്റ് 28 മുതൽ സെപ്തംബർ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.

By

Published : Jul 26, 2019, 8:08 AM IST

Published : Jul 26, 2019, 8:08 AM IST

സനല്‍ കുമാർ ശശിധരന്‍റെ 'ചോല' വെനീസിലേക്ക്

വെനീസ് ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘ചോല’ തെരഞ്ഞെടുക്കപ്പെട്ടു. നിമിഷാ സജയൻ, ജോജു ജോർജ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നതും ജോജു ജോർജ് ആണ്. നിവ് ആർട് മൂവീസിന്‍റെ ബാനറിൽ ഷാജി മാത്യു, അരുണാ മാത്യു എന്നിവരാണ് സഹനിർമ്മാതാക്കൾ.

ചിത്രത്തിന്‍റെ റെഡ് കാർപ്പറ്റ് പ്രീമിയറിന് സനല്‍ കുമാർ ശശിധരൻ, ജോജു ജോർജ്, നിമിഷ സജയൻ, ഷാജി മാത്യു എന്നിവരും പങ്കെടുക്കും. ഒറിസോൻറ്റി മത്സരവിഭാഗത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമയിലെ പുതിയ മുഖങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക വിഭാഗമാണ് ‘ഓറിസോൻറ്റി’. ഈ വിഭാഗത്തിലേക്ക് ഇത്തവണ തെരെഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യൻ സിനിമ കൂടിയാണ് ‘ചോല’. ലോകത്തിലെ തന്നെ ആദ്യ ചലച്ചിത്രോത്സവമായ വെനീസ് ചലച്ചിത്രമേളയില്‍ ഇതിന് മുന്‍പ് പ്രദര്‍ശിപ്പിക്കപ്പെട്ട മലയാള സിനിമകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ മതിലുകള്‍, നിഴല്‍ കുത്ത് എന്നിവയാണ്.

“കുഞ്ഞുകുഞ്ഞു ചുവടുകൾ വെച്ചാണ് ഇപ്പോഴും നടക്കുന്നത്.. വലിയ കൊമ്പുകൾ കാണുമ്പോൾ പറന്ന് ചെന്നിരിക്കാൻ തോന്നുമെങ്കിലും തൂവലിന് ബലം പോരാ എന്നൊരു പിൻവലിയലാണ് ഇപ്പോഴും.. കുഞ്ഞ് കുഞ്ഞ് ചുവടുകൾ കൊണ്ടാണ് ചോലയും നടന്നു തീർത്തത്.. അത് വെനീസിലേക്ക് പോകുന്നു എന്നത് ഒരു വലിയ സന്തോഷമാണ്.. വളരെ വലിയ സന്തോഷം …”, വെനീസിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചു സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.

ABOUT THE AUTHOR

...view details