കേരളം

kerala

ETV Bharat / sitara

ഇത് ഞാനെന്‍റെ നിറവയർ ആസ്വദിക്കുന്നതില്‍ അസ്വസ്ഥാരാകുന്നവർക്കുള്ള മറുപടി; സമീറ റെഡ്ഡി

വ്യവസായിയായ ആകാഷ് വര്‍ധെയാണ് സമീറയുടെ ഭര്‍ത്താവ്. 2014 ലായിരുന്നു ഇരുവരുടെയും വിവാഹം. 2015ലാണ് ഇവര്‍ക്ക് ആദ്യ കുഞ്ഞ് ജനിക്കുന്നത്.

ഇത് ഞാനെന്‍റെ നിറവയർ ആസ്വദിക്കുന്നതില്‍ അസ്വസ്ഥാരാകുന്നവർക്കുള്ള മറുപടി; സമീറ റെഡ്ഡി

By

Published : Jun 11, 2019, 9:35 AM IST

തന്‍റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി സമീറ റെഡ്ഡി. തന്‍റെ ഗർഭകാലം ആസ്വദിക്കാൻ തുടങ്ങിയത് മുതല്‍ വൻ ട്രോളുകൾക്കാണ് സമീറ ഇരയാവുന്നത്. ഗര്‍ഭിണിയായതിന് ശേഷം ഭാരം കൂടിയ സമീറയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചും ചിലര്‍ രംഗത്ത് വന്നിരുന്നു.

ഇതിനെല്ലാം മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് സമീറ തന്‍റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ. നിറവയറുമായി ബിക്കിനി ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്‍റെ നിറവയര്‍ അസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്'- ചിത്രം പങ്കുവച്ച് കൊണ്ട് സമീറ കുറിച്ചു.

ഇൻസ്റ്റഗ്രാം

മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെതിരെയും സമീറ പ്രതികരണവുമായി എത്തിയിരുന്നു. ''പ്രസവശേഷം കരീന കപൂറിനെ പോലെ സെക്സിയായി തിരിച്ചെത്തുന്നവരുണ്ട്. എന്നാല്‍ എല്ലാർക്കും അത് സാധിക്കില്ല. നിങ്ങളെ പ്രസവിക്കുമ്പോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ? ഇത്രയും ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങള്‍ ട്രോളുന്നത്'', എന്നായിരുന്നു അന്ന് നടി പ്രതികരിച്ചത്.

ABOUT THE AUTHOR

...view details