കേരളം

kerala

ETV Bharat / sitara

സ്‌പെയിനില്‍ അടിച്ച് പൊളിച്ച് സമാന്തയും നാഗചൈതന്യയും

ഇബിസയിലെ നിശാ പാർട്ടിയിൽ നിന്നുള്ള സമാന്തയുടെയും നാഗചൈതന്യയുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

നാഗചൈതന്യ

By

Published : Sep 2, 2019, 12:43 PM IST

ഭർത്താവ് നാഗ ചൈതന്യയുമൊത്ത് സ്പെയിനില്‍ അവധിക്കാലം ചെലവിടുകയാണ് തെന്നിന്ത്യൻ താരം സമാന്ത അക്കിനേനി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇതിന്‍റെ നിരവധി ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമില്‍ പങ്കിടുന്നുണ്ട്. ഭർതൃപിതാവ് നാഗാർജുനയുടെ ജന്മദിനം ആഘോഷിക്കാൻ ഇബിസയിലേക്ക് പോയ താരത്തിന് തിരിച്ച് വരാനുള്ള പദ്ധതിയില്ലെന്ന് തോന്നിക്കും വിധമാണ് ഓരോ പോസ്റ്റുകളും.

ഇബിസയിലെ നിശാ പാർട്ടിയിൽ നിന്നുള്ള സമാന്തയുടെയും നാഗചൈതന്യയുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. പാർട്ടിയുടെ ഒരു ഭാഗത്ത് ഡാൻസ് ചെയ്ത് തകർക്കുന്ന സമാന്തയും നാഗ ചൈതന്യയുമാണ് വീഡിയോയിലുള്ളത്. സമാന്തയുടെ ആവേശത്തിനൊപ്പമെത്താൻ നാഗ ചൈതന്യയും ശ്രമിക്കുന്നുണ്ട്. ‘വീ വിൽ വീ വിൽ റോക്ക് യൂ’ എന്ന ഗാനത്തിനാണ് ഇരുവരും ചുവട് വയ്ക്കുന്നത്. 'എന്നെപ്പോലെ ആവേശഭരിതനായി അഭിനയിക്കുന്നതിന് എല്ലായ്‌പ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നാണ് വീഡിയോയ്ക്ക് താഴെ സമാന്ത കുറിച്ചിരിക്കുന്നത്.

അടുത്ത മാസമാണ് ഇരുവരും തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്നത്. എട്ട് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് 2017ൽ സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. നാഗ ചൈതന്യയെ വിവാഹം ചെയ്തതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് സമാന്ത പല വേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ‘മജിലി’. ബോയ് ഫ്രണ്ടായിരുന്ന നാഗ ചൈതന്യയേക്കാളും ഭർത്താവായ നാഗ് ചൈതന്യയെ താൻ പ്രണയിക്കുന്നുവെന്നും സാമന്ത പറഞ്ഞിട്ടുണ്ട്.

ABOUT THE AUTHOR

...view details