Salman Khan movie Antim The Final Truth : ബോളിവുഡ് താരം സല്മാന് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'അന്തിം: ദ ഫൈനല്‍ ട്രൂത്ത്' തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ഏറെ നാള്‍ക്ക് ശേഷം താരത്തിന്റെ ചിത്രം തിയേറ്ററിലെത്തുമ്പോള്‍ ആധാകരുടെ ആഘോഷങ്ങള്‍ക്കും അറുതിയില്ല.
Salman Khan fans bathe his Antim poster with milk : ആഘോഷങ്ങള്‍ അതിരു കടക്കരുതെന്ന അപേക്ഷയുമായി സല്മാന് ഖാന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 'അന്തിം' ഫ്ലക്സില്‍ ഒരു ആരാധകന് പാലഭിഷേകം നടത്തുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് പ്രതികരിച്ചിരിക്കുകയാണ് താരം. ഇത്തരത്തില്‍ അനാവശ്യമായി പാലഭിഷേകം നടത്തുന്നതിന് പകരം ആ പാല് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്ന അപേക്ഷയാണ് താരം നടത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സല്മാന് ഖാന് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
Salman Khan request fans to not waste milk : 'ശുദ്ധ ജലം പോലും ലഭിക്കാതെ ഒട്ടേറെ പേര് ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്ളക്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. പാല് നല്‍കണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക' - സല്മാന് ഖാന് കുറിച്ചു.