മഴയത്ത് മുംബൈ നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. പുതിയ ചിത്രം 'ദബാംഗ് 3' യുടെ ഷൂട്ടിങ്ങ് സൈറ്റിലേക്കാണ് താരം സൈക്കിളില്‍ എത്തിയത്. താരം തന്നെയാണ് സൈക്കിള്‍ സവാരിയുടെ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്.
മഴയില്‍ മുംബൈ നഗരത്തില്‍ സൈക്കിളോടിച്ച് സല്‍മാൻ ഖാൻ - സല്‍മാൻ ഖാൻ
കറുത്ത ജാക്കറ്റും ഷോര്‍ട്ട്‌സും സ്‌പോര്‍ട്‌സ് ഷൂസും ധരിച്ച് മുംബൈ നഗരത്തിലൂടെ സൈക്കിളില്‍ പോകുന്ന സല്‍മാന്‍ ഖാനെയാണ് വീഡിയോയില്‍ കാണുന്നത്.
കറുത്ത ജാക്കറ്റും ഷോര്‍ട്ട്‌സും സ്‌പോര്‍ട്‌സ് ഷൂസും ധരിച്ച് മുംബൈ നഗരത്തിലൂടെ സൈക്കിളില്‍ പോകുന്ന സല്‍മാന്‍ ഖാനെയാണ് വീഡിയോയില്‍ കാണുന്നത്. മഴയില്‍ ട്രാഫിക് ബ്ലോക്കിനിടയിലൂടെ സൈക്കിളില്‍ പോകുന്ന സൂപ്പര്‍സ്റ്റാറിനെ കണ്ട് ആരാധകരും ഞെട്ടി. ചിലര്‍ താരത്തിന്‍റെ അടുത്ത് വന്ന് സെല്‍ഫി എടുക്കുന്നതും വീഡിയോയില്‍ കാണാം. മുംബൈ നഗരത്തില്‍ മഴയാണ്. 'ദബാംഗ് 3' യുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് സൈക്കിളില്‍ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രഭുദേവയാണ് ദബാംഗ് 3 സംവിധാനം ചെയ്യുന്നത്. സൊനാക്ഷി സിന്‍ഹയാണ് ചിത്രത്തിലെ നായിക. തെന്നിന്ത്യന്‍ താരം കിച്ച സുദീപാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.