കേരളം

kerala

ETV Bharat / sitara

മേക്കപ്പ് ഇഷ്ടമല്ല; രണ്ട് കോടിയുടെ പരസ്യ ചിത്രം വേണ്ടെന്ന് വച്ച് സായ് പല്ലവി - സായ് പല്ലവി

സിനിമയിലെ മേക്കപ്പിനോടൊ ഗ്ലാമറിനോടൊ താല്‍പര്യമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് സായ് പല്ലവി തന്‍റെ നിലപാടിലൂടെ.

രണ്ട് കോടിയുടെ പരസ്യ ചിത്രം വേണ്ടെന്ന് വച്ച് സായ് പല്ലവി

By

Published : Apr 18, 2019, 4:01 PM IST

'പ്രേമം' സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച്‌ തെന്നിന്ത്യയില്‍ മുഴുവന്‍ താരമായ നടിയാണ് സായ് പല്ലവി. ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച പുതിയ ചിത്രം 'അതിരന്‍' തീയേറ്ററുകളില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

മേക്കപ്പിടാന്‍ കഴിയില്ല എന്ന കാരണത്താല്‍ കോടികള്‍ വാഗ്ദാനം ചെയ്ത പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചുവെന്നാണ് സിനിമാ ലോകത്ത് നിന്നും വരുന്ന പുതിയ വാർത്ത. ഒരു ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടിയാണ് നിർമ്മാതാക്കൾ സായ്ക്ക് വാഗ്ദാനം ചെയ്തത്. പക്ഷേ മേക്കപ്പിടാന്‍ സാധിക്കില്ല എന്ന കാരണത്താല്‍ പരസ്യ നിര്‍മ്മാതാക്കളെ നിരാശരാക്കി മടക്കുകയായിരുന്നു താരം.

സിനിമയില്‍ പോലും മേക്കപ്പ് ഉപയോഗിക്കാത്ത നടിയാണ് സായ് പല്ലവി. കഥാപാത്രത്തിന് അത്രയും നിര്‍ബന്ധമാണെങ്കില്‍ മാത്രമാണ് സായ് പല്ലവി കുറച്ചെങ്കിലും മേക്കപ്പ് ഉപയോഗിക്കുക. തന്‍റെ മുഖത്തെ മുഖക്കുരുവിന്‍റെ പാടുകള്‍ മറയ്ക്കാനോ, ചികിത്സ തേടാനോ പോലും തനിക്കിഷ്ടമല്ലെന്ന് മുൻപ് ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു. എന്തായാലും താരത്തിന്‍റെ ഈ തീരുമാനം വന്‍ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റിരിക്കുന്നത്.

ABOUT THE AUTHOR

...view details