കേരളം

kerala

ETV Bharat / sitara

സാഹിത്യ അക്കാദമി അവാർഡുകളുടെ ഘടന മാറ്റും: എ കെ ബാലൻ

സാഹിത്യ അക്കാദമിയുടെ 62ാമത് വാർഷികത്തോടനുബന്ധിച്ച് ഇന്നും നാളെയുമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സാഹിത്യ അക്കാദമി അവാർഡുകളുടെ ഘടന മാറ്റും: എ കെ ബാലൻ

By

Published : Mar 9, 2019, 8:57 PM IST

കേരള സാഹിത്യ അക്കാദമി അവാർഡുകളുടെ ഘടനയിൽ അടുത്ത വർഷം മുതൽ മാറ്റം കൊണ്ടുവരുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. കേരള സാഹിത്യ അക്കാദമിയുടെ 62ാമത് വാർഷികത്തോടനുബന്ധിച്ച് 2017ലെ സാഹിത്യ അക്കാദമി പുരസ്‌കാര സമർപ്പണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാഹിത്യ അക്കാദമി അവാർഡുകളുടെ ഘടന മാറ്റും: എ കെ ബാലൻ

കെ.എൻ പണിക്കരും ആറ്റൂർ രവി വർമ്മയുമായിരുന്നു ഈ വർഷം കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പിന് അർഹരായത്. നിലവിൽ 50,000 രൂപയും പ്രശസ്തി പത്രവും 2 പവൻ പതക്കവുമടങ്ങുന്നതാണ് സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വ പുരസ്‌കാരം. ഫെല്ലോഷിപ്പ് ലഭിക്കുന്നവർ അക്കാദമിയുടെ സ്ഥിരാംഗങ്ങളാകുകയും ചെയ്യും. എന്നാൽ ഈ അവാർഡ് ഘടനയെക്കുറിച്ച് നിരവധി പരാതി ഉയർന്നുവരുന്നതിനാല്‍ അടുത്ത വർഷത്തോടെ അവാർഡിന്‍റെ ഘടന മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

ഡോ.എം.പി പരമേശ്വരൻ, ഡോ.കെ.ജി പൗലോസ്, കെ.അജിത, സി.എൽ ജോസ് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ മന്ത്രി എ കെ ബാലൻ സമ്മാനിച്ചു.

ABOUT THE AUTHOR

...view details