ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ താരജോഡികളാണ് രൺവീർ സിംഗും ദീപിക പദുക്കോണും. ആറ് വർഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്.
അതെന്നെ അസ്വസ്ഥനാക്കുന്നില്ല; രൺബീർ-ദീപിക സൗഹൃദത്തെ കുറിച്ച് രൺവീർ സിംഗ് - രൺവീർ സിംഗ്
ദീപികയും രൺബീറും അടുത്തിടെ ഒരു പരസ്യചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. വെള്ളിത്തിരയിലെ പ്രിയജോഡികളെ വീണ്ടും സ്ക്രീനിൽ ഒന്നിച്ച് കണ്ട ആവേശത്തിലാണ് ദീപികയുടെയും രൺബീറിന്‍റെയും ആരാധകർ.
ഒരു കാലത്ത് ബോളിവുഡിലെ ആഘോഷിക്കപ്പെട്ട പ്രണയജോഡിയായിരുന്നു രൺബീർ കപൂറും ദീപികയും. ഒന്നരവര്‍ഷത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. പ്രണയം തകര്‍ന്നുവെങ്കിലും ദീപികയും റണ്‍ബീറും സൗഹൃദം തുടരുകയും പിന്നീട് ഒരുപിടി ഹിറ്റ് ചിത്രങ്ങളില്‍ വേഷമിടുകയും ചെയ്തു. എന്നാല്‍ ഇരുവരും തമ്മിലുള്ള സൗഹൃദം തന്നെ ഒരു തരത്തിലും അസ്വസ്ഥനാക്കുകയോ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് തുറന്ന് പറയുകയാണ് രൺവീർ സിംഗ്.
എന്നെ കണ്ടാൽ ഒരു അരക്ഷിതാവസ്ഥയുള്ള വ്യക്തിയാണെന്ന്തോന്നുമോയെന്ന് രണ്‍വീര്‍ സിംഗ് ചോദിച്ചു.ഞാനൊരിക്കലും ഒരു ഇൻസെക്യുർ ടൈപ്പ് വ്യക്തിയല്ല. ഞാനെന്താണ്, ഞാനാരാണ് എന്ന കാര്യങ്ങളിലെല്ലാം പൂർണ ബോധ്യമെനിക്കുണ്ട്. ഞാൻ ദീപികയെ പ്രണയിക്കുന്നപോലെ ആർക്കും അവളെ സ്നേഹിക്കാനാവില്ലെന്നത് എനിക്കറിയാമെന്നുംരൺവീർ മറുപടി നൽകി. ദീപികയെ ഭാര്യയാക്കാൻ സാധിച്ചു എന്നതാണ് എന്‍റെനേട്ടമെന്നും താരം കൂട്ടിച്ചേർത്തു. രൺബീർ കപൂറിനൊപ്പം ഒരു ചിത്രം ചെയ്യാനുള്ള ആഗ്രഹവും രൺവീർ പ്രകടിപ്പിച്ചു.