രണ്ടാമൂഴം നോവലിന്‍റെ തിരക്കഥ കൈമാറുന്നത് സംബന്ധിച്ച കേസിൽ കോടതി ഇന്ന് വിധി പറയും. കേസ് തീർക്കാൻ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്‍റെ ആവശ്യം റദ്ദാക്കണമെന്ന് കാട്ടി എം ടി നൽകിയ ഹർജിയിലാണ് വിധി ഉണ്ടാവുക.
രണ്ടാമൂഴം കേസില്‍ വിധി ഇന്ന് - രണ്ടാമൂഴം കേസ്
ഒക്ടോബര്‍ 10ന് ആണ് നിര്‍മ്മാതാവിനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ എം ടി കോടതിയെ സമീപിച്ചത്.
രണ്ടാമൂഴം തിരക്കഥ കൈമാറുന്നത് സംബന്ധിച്ച കേസില്‍ കോടതി വിധി ഇന്ന്
രണ്ടാമൂഴത്തിന്‍റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാർ മേനോൻ നൽകിയ ഹർജിയും കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി പരിഗണിക്കും. മൂന്ന് വർഷത്തെ കരാർ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാർ മേനോനെ എതിർകക്ഷിയാക്കി എം ടി കോടതിയെ സമീപിച്ചത്. തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണൽ മുൻസിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു