കേരളം

kerala

ETV Bharat / sitara

'സമന്തയേക്കാൾ ഇഷ്ടം നാഗചൈതന്യയെ'; എന്നാൽ സ്വവർഗാനുരാഗിയല്ലെന്ന് രാം ഗോപാൽ വർമ - majili

സമന്തയും നാഗചൈതന്യയും ഒന്നിക്കുന്ന മജിലി എന്ന ചിത്രത്തിൻ്റെ ട്രെയിലർ ഇറങ്ങിയതിനു പിന്നാലെയാണ് രാം ഗോപാൽ വർമയുടെ ട്വീറ്റ്.

majili1

By

Published : Apr 1, 2019, 8:20 PM IST

വിവാഹശേഷം സമന്തയും നാഗചൈതന്യയും ഒരുമിച്ചെത്തുന്ന ചിത്രമാണ് 'മജിലി'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നാഗചൈതന്യയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ.

'എനിക്ക് യഥാർഥത്തിൽ സമന്തയെയാണ് ഇഷ്ടം. എന്നാൽ ഈ ട്രെയിലറിൽ എനിക്ക് സമന്തയെക്കാളും ഇഷ്ടപ്പെട്ടത് നാഗചൈതന്യയെയാണ്. ഞാനൊരു സ്വവർഗാനുരാഗിയൊന്നുമല്ല.' താൻ മദ്യപിച്ചിട്ടാണ് ഇത് എഴുതുന്നതെന്നും മദ്യപിച്ചില്ലെങ്കിൽ ഇതിലും മോശം അവസ്ഥയാകുമെന്നും രാം ഗോപാൽ വർമ ട്വിറ്ററിൽ കുറിച്ചു. എന്നാൽ ട്വീറ്റ് പെട്ടെന്നുതന്നെ വലിയ ചർച്ചാവിഷയമായി. ഇതോടെ അദ്ദേഹം തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. രാം ഗോപാൽ വർമയുടെ ട്വീറ്റ് നാഗചൈതന്യ കാണുകയും അദ്ദേഹത്തിന് മറുപടി നൽകുകയും ചെയ്തിരുന്നു.

ഒരു ക്രിക്കറ്റ് കളിക്കാരൻ്റെ വേഷത്തിലാണ് മജിലിയിൽ നാഗചൈതന്യ എത്തുന്നത്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപീ സുന്ദറാണ്. ഏപ്രില്‍ അ‍ഞ്ചിന് മജിലി റിലീസിനെത്തും.


ABOUT THE AUTHOR

...view details