കേരളം

kerala

ETV Bharat / sitara

ശസ്ത്രക്രിയ വിജയകരം ; രജനീകാന്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ - രജനീകാന്ത് ആശുപത്രിയില്‍

കരോട്ടിഡ് എൻഡാർട്ടറെക്ടമി ശസ്ത്രക്രിയക്ക് താരത്തെ വിധേയനാക്കി

rajinikanth-admitted-to-hospital-in-chennai  rajinikanth  രജനീകാന്ത് ആശുപത്രിയില്‍  Annathe movie  അണ്ണാത്തെ  രജനീകാന്ത്  രജനീകാന്ത് ആശുപത്രിയില്‍
രജനീകാന്ത് ആശുപത്രിയില്‍; പതിവ് പരിശോധനക്കെന്ന് കുടുംബം

By

Published : Oct 29, 2021, 6:28 PM IST

Updated : Oct 29, 2021, 7:04 PM IST

ചെന്നൈ :നടന്‍ രജനീകാന്തിന്‍റ ആരോഗ്യനില തൃപ്തികരമെന്ന് കൗവേരി ആശുപത്രി അധികൃതര്‍. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കുന്നതിനായി രക്തക്കുഴലിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന കരോട്ടിഡ് എൻഡാർട്ടറെക്ടമി ശസ്ത്രക്രിയക്ക് താരത്തെ വിധേയനാക്കിയിരുന്നു. ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശസ്ത്രക്രിയാ വിദഗ്ധനായ അരവിന്ദര്‍ സെല്‍വരാജനാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

പതിവ് പരിശോധനകളുടെ ഭാഗമായാണ് ചെന്നൈയിലെ കൗവേരി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. ദാദാസാഹിബ് ഫാല്‍ക്കെ അവാർഡ് സ്വീകരിക്കാനായി ഡല്‍ഹിയിലായിരുന്നു കുറച്ചുദിവസമായി താരം.

Also Read:BREAKING : കന്നഡ നടൻ പുനീത് രാജ്‌കുമാര്‍ അന്തരിച്ചു

തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതറിഞ്ഞ് ആശുപത്രിക്ക് മുന്നില്‍ ആരാധകരും തടിച്ചുകൂടിയിരുന്നു. ഇതിനുപിന്നാലെ ഇവിടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്‌തു. അദ്ദേഹം ആശുപത്രി വിട്ടതോടെയാണ് ആരാധകരുടെ ആശങ്കയൊഴിഞ്ഞത്.

ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി രാം നാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകളും ക്ഷീണവും കാരണം താരത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. താരത്തിന്‍റെ 'അണ്ണാത്തെ'യുടെ റിലീസ് നവംബർ നാലിനാണ്.

Last Updated : Oct 29, 2021, 7:04 PM IST

ABOUT THE AUTHOR

...view details