ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി അടുത്ത ബ്രഹ്‌മാണ്ഡ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് നാളുകളായി സിനിമാ ലോകത്ത്പ്രചരിക്കുന്നുണ്ട്. ചിത്രമേതെന്നും അഭിനേതാക്കൾ ആരെന്നുമൊക്കെയുള്ളവിശേഷങ്ങള്‍ ഇപ്പോള്‍ പുറത്തു വരികയാണ്. വ്യാഴാഴ്ച നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത്വിട്ടത്.
ബാഹുബലിക്ക് ശേഷം 400 കോടി ചിത്രവുമായി രാജമൗലി - രാംചരൺ
രാംചരണും ജൂനിയർ എൻടിആറുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്.
ആര്‍ ആര്‍ ആര്‍ എന്നാണ് ബിഗ് ബജറ്റ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഏകദേശം 400 കോടി രൂപ ബജറ്റില്‍ നിർമ്മിക്കുന്ന ചിത്രം 2020 ജൂലൈ 30 ന് പ്രദർശനത്തിനെത്തും. ബോളിവുഡ് നടി ആലിയ ഭട്ടാണ് രാംചരണിന്‍റെ നായികയായെത്തുന്നത്. ആലിയുടെ ആദ്യ തെന്നിന്ത്യൻ ചിത്രമാണിത്. അജയ് ദേവ്ഗണും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.
1920 കളിലെ സ്വാതന്ത്ര്യസമര സേനാനികളായഅല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ്, സമുദ്രക്കനി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. വിവിധ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെതെലുങ്ക് ഒഴികെയുള്ള പതിപ്പുകളിലെ പേരുകള്‍ തീരുമാനമായിട്ടില്ല. ഡിവിവി എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെബാനറില്‍ ഡിവിവി ധനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.എം. കീരവാണിയാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്.