മകള്‍ കല്യാണിക്ക് ആശംസ നേർന്ന് സംവിധാകന്‍ പ്രിയദർശന്‍. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നായികയാണ് കല്യാണി . ഈ അവസരത്തിലാണ് പ്രിയദർശന്‍ മകള്‍ക്ക് ആശംസ നേർന്നത്. 'എന്‍റെ മകള്‍ കല്യാണിയുടെ ആദ്യ മലയാള ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും അവരുടെ മക്കളുടെ വിജയം കാണുന്നതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. ഞാനും നിന്‍റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ ഏറെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ഒപ്പം. അനൂപ് സത്യന്‍റെ ആദ്യ ചിത്രത്തിന് എന്‍റെ ആശംസകള്‍'- പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ഞാനും നിന്‍റെ അമ്മയും ഏറെ അഭിമാനിക്കുന്നു'; കല്യാണിക്ക് ആശംസകളേകി പ്രിയദര്‍ശന്‍ - priyadarshan wishes kalyani priyadarshan for malayalam debut
ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തില്‍ എത്തുന്നത്.
പ്രിയദര്‍ശന്‍
2017ല്‍ 'ഹലോ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലെത്തുന്നത്. പിന്നീട് ചിത്രലഹരി, രണനഗരം എന്നീ ചിത്രങ്ങളില്‍ വേഷമിട്ട കല്യാണിയുടെ ആദ്യ തമിഴ് ചിത്രം 'ഹീറോ'യുടെ ഷൂട്ടിങ്ങും പുരോഗമിക്കുകയാണ്. പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിലും കല്യാണി ഒരു ചെറിയ വേഷം അഭിനയിക്കുന്നുണ്ട്.