സൂപ്പർസ്റ്റാറായി പൃഥ്വിരാജും ആരാധകനായി സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഡ്രൈവിങ് ലൈസന്‍സിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഹണീബി 2വിന് ശേഷം ലാല്‍ ജൂനിയര്‍ ജീന്‍ പോള്‍ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹരീന്ദ്രനെന്ന സിനിമാതാരത്തോട് കടുത്ത ആരാധനയുള്ള കട്ടഫാനായിട്ടാണ് സുരാജിന്‍റെ കഥാപാത്രം ചിത്രത്തിന്‍റെ ടീസറിലും ഗാനത്തിലുമുളളത്.
സൂപ്പർസ്റ്റാറിനെതിരെ കട്ടഫാൻ; 'ഡ്രൈവിങ് ലൈസന്‍സ്' ട്രെയിലറെത്തി - സുരാജ് വെഞ്ഞാറമൂട്
ആരാധകനായ സുരാജ് സൂപ്പർസ്റ്റാറിനെതിരെ തിരിയുന്നതാണ് ഡ്രൈവിങ് ലൈസന്‍സിന്‍റെ ട്രെയിലറിൽ കാണുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സച്ചിയാണ്. സൂരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, നന്ദു, ലാലു അലക്സ്, സലീം കുമാർ, സൈജു കുറുപ്പ്, വിജയരാഘവൻ, മേജർ രവി, ശിവജി ഗുരുവായൂർ, ഇടവേള ബാബു, അനീഷ് ജി. മേനോൻ, അരുൺ, ആദീഷ്, വിജയകുമാർ, നന്ദു പൊതുവാൾ, സുനിൽ ബാബു തുടങ്ങിയവരാണ് ഡ്രൈവിങ് ലൈസന്‍സിലെ മറ്റ് പ്രധാന താരങ്ങൾ.
ഛായാഗ്രഹണം അലക്‌സ്.ജെ.പുളിക്കല്‍. യക്‌സാന്‍ ഗാരി പെരേരയും നേഹ എസ്. നായരും ചേര്‍ന്ന് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നു. ഈ മാസം ഇരുപതിനാണ് ഡ്രൈവിങ് ലൈസന്‍സ് പ്രദർശനത്തിനെത്തുന്നത്.