സൗഹൃദ ദിനത്തില്‍ ബോളിവുഡ് താരം അർബാസ് ഖാനൊപ്പം 'യേ ദോസ്തി' എന്ന ഗാനം പാടുന്ന മോഹൻലാലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഹൻലാല്‍-സിദ്ധിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 'ബിഗ് ബ്രദർ' എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന അര്‍ബാസ് ഖാന്‍റെ പിറന്നാളും ലോകസൗഹൃദ ദിനത്തിലായിരുന്നു. മലയാളത്തിന്‍റെ സ്വന്തം ലാലേട്ടനോടൊപ്പമായിരുന്നു അർബാസ് ഖാന്‍റെ പിറന്നാൾ ആഘോഷം.
'സത്യമായിട്ടും ഇത്രയേ അറിയൂ'; മോഹൻലാലിന് പിന്നാലെ വൈറലായി പൃഥ്വിയുടെയും പാട്ട് - മോഹൻലാല്‍
ബോളിവുഡ് താരം അർബാസ് ഖാന്‍റെ പിറന്നാൾ ആഘോഷത്തില്‍ ഗാനം ആലപിക്കുന്ന മോഹൻലാലിന്‍റെയും പൃഥ്വിരാജിന്‍റെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
'കരോക്കെ നൈറ്റ്സ്' എന്ന ഹാഷ്ടാഗോടെ മോഹൻലാല്‍ പാടുന്ന വീഡിയോ അർബാസ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രണവ് മോഹൻലാൽ, ആന്‍റണി പെരുമ്പാവൂർ, പൃഥ്വിരാജ്, സുചിത്ര, സുപ്രിയ തുടങ്ങിയവരും അർബാസ് ഖാന്‍റെ പിറന്നാളും ഒപ്പം സൗഹൃദ ദിനവും ആഘോഷിക്കാൻ ബിഗ് ബ്രദറിന്‍റെ ഷൂട്ടിങ് സെറ്റില്‍ എത്തിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്‍റെ ഗാനത്തിന് പുറകെ പൃഥ്വിരാജ് ആലപിച്ച ഹിന്ദിഗാനമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
'സോച്ചേങ്കെ തുജെ പ്യാർ' എന്ന തുടങ്ങുന്ന ഹിന്ദി ഗാനം അതിമനോഹരമായാണ് പൃഥ്വി പാടിയിരിക്കുന്നത്. 'പൃഥ്വിരാജ് ടൈംസ്' എന്ന ഫാൻ പേജില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ടിനൊടുവില്‍ 'സത്യമായിട്ടും ഇത്രയേ അറിയൂ' എന്ന കമന്‍റും പാസ്സാക്കുന്നുണ്ട് പൃഥ്വി. സുപ്രിയയുടെ നിർബന്ധപ്രകാരമാണോ പാട്ട് പാടിയതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്.