കേരളം

kerala

ETV Bharat / sitara

'ബ്രോ ഡാഡി'യെത്തുന്നു; പൃഥ്വിയും ലാലേട്ടനും വീണ്ടും വെള്ളിത്തിരയിൽ - പൃഥ്വിയും ലാലേട്ടനും

മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിർമാണം

prithviraj new movie  bro daddy announced  bro daddy  ബ്രോ ഡാഡി  'ബ്രോ ഡാഡി'യെത്തുന്നു  പൃഥ്വിരാജ്  prithviraj  mohanlal  മോഹൻലാൽ  പൃഥ്വിയും ലാലേട്ടനും  lalettan
'ബ്രോ ഡാഡി'യെത്തുന്നു; പൃഥ്വിയും ലാലേട്ടനും വീണ്ടും വെള്ളിത്തിരയിൽ

By

Published : Jun 18, 2021, 7:53 PM IST

ലൂസിഫറിന് ശേഷം പ്രേക്ഷകർ ഏറെ കാത്തിരുന്ന പൃഥ്വിരാജിന്‍റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എംപുരാൻ വരാനിരിക്കെയാണ് സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ട് താരത്തിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'ബ്രോ ഡാഡി' എന്ന പുതിയ ചിത്രത്തിലും മോഹൻലാൽ തന്നെയാണ് നായകൻ. മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിർമാണം. ദീപക് ദേവാണ് സംഗീതം. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഇതൊരു കോമഡി ചിത്രമായിരിക്കുമെന്നും എല്ലാവരിലും സന്തോഷം നിറയ്‌ക്കുമെന്നും താരം പോസ്റ്റിൽ കുറിച്ചു.

ABOUT THE AUTHOR

...view details