തന്‍റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ അച്ഛൻ സുകുമാരന് സമർപ്പിച്ച് പൃഥ്വിരാജ്. ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപാണ് നടനും നിർമ്മാതവുമായിരുന്ന സുകുമാരൻ മരണമടഞ്ഞത്.
'ഇത് അച്ഛന് വേണ്ടിയാണ്.. അച്ഛൻ കാണുന്നുണ്ടെന്ന് എനിക്കറിയാം', ലൂസിഫറിന്‍റെ പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ആയിരത്തി അഞ്ഞൂറോളം സ്ക്രീനുകളിലായി ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാമണ് ലഭിക്കുന്നത്. ഇന്ന് പുലർച്ചെ മുതല്‍ തന്നെ ചിത്രത്തിന്‍റെ ഫാൻസ് ഷോകൾ ആരംഭിച്ചിരുന്നു.
ചിത്രം കാണാൻ പൃഥ്വിരാജും മോഹൻലാലും കുടുംബസമേതമാണ് എറണാകുളം കവിതാ തിയേറ്ററിലെത്തിയത്. ഇന്നലെ രാത്രി മുതല്‍ തന്നെ കേരളത്തിലെ വിവിധ തീയേറ്ററുകളില്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് ആരാധകര്‍ ലൂസിഫറിനെ വരവേറ്റ് കൊണ്ട് ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു.