ഹൈദരാബാദ്:തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം രാധേ ശ്യാമിന്‍റെ വ്യാജ പതിപ്പ് പുറത്ത്. ചിത്രം റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിലാണ് ടോറന്‍റ് സൈറ്റുകളിൽ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. 350 കോടി ബഡ്‌ജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ചോർച്ച നിർമ്മാതാക്കൾക്കുൾപ്പെടെ വലിയ തിരിച്ചടിയാകും നൽകുക.
രാധാകൃഷ്‌ണ കുമാർ സംവിധാനം ചെയ്‌ത ചിത്രത്തിൽ പൂജാ ഹെഡ്‌ജെയാണ് നായിക. കൊവിഡ് വ്യാപിച്ചതിനെത്തുടർന്ന് റിലീസ് വൈകിയ രാധേ ശ്യാമിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. അതേസമയം വലിയ പ്രചാരണങ്ങളോടെ പിറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.