കേരളം

kerala

ETV Bharat / sitara

'പിഎം നരേന്ദ്ര മോദി' ഇന്ന് പ്രദർശനത്തിനെത്തും - pm narendra modi movie release

ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ രണ്ട് കോടിയോളം എത്താമെന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് ഗിരീഷ് ജോഹർ പറയുന്നു.

'പിഎം നരേന്ദ്ര മോദി' ഇന്ന് പ്രദർശനത്തിനെത്തും

By

Published : May 24, 2019, 10:49 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമങ് കുമാർ ഒരുക്കിയ ചിത്രം 'പിഎം നരേന്ദ്ര മോദി' ഇന്ന് പ്രദർശനത്തിനെത്തും. ചിത്രത്തില്‍ നടൻ വിവേക് ഒബ്റോയ് ആണ് മോദിയായി വേഷമിടുന്നത്.

ഒരുപാട് കടമ്പകൾ കടന്നാണ് ചിത്രം ഇന്ന് പ്രദർശനത്തിനെത്തുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം പുറത്തിറക്കാനായിരുന്നു അണിയറ പ്രവർത്തകരുടെ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം പുറത്തിറക്കുന്നത് ബിജെപിയുടെ അജണ്ടയാണെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രത്തിന്‍റെ റിലീസ് റദ്ദാക്കുകയായിരുന്നു.

സന്ദീപ് സിംഗ് നിർമിക്കുന്ന ചിത്രമായ ‘പിഎം നരേന്ദ്ര മോദി’, നരേന്ദ്ര മോദിയുടെ ജീവിതാരംഭം മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതുവരെയുള്ള യാത്രയെയാണ് വരച്ചിടുന്നത്. അതേ സമയം വിവേക് ഒബ്റോയ്ക്ക് എതിരെ ഭീഷണികൾ ഉയരുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആരാണ് ഭീഷണിക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ABOUT THE AUTHOR

...view details