പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വിലക്ക്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസ്സോസിയേഷനാണ് ഇത് സംബന്ധിച്ച വാര്‍ത്താകുറിപ്പ് പുറത്ത് വിട്ടത്.
പാക് സിനിമാ പ്രവർത്തകർക്ക് രാജ്യത്ത് വിലക്ക് - പുല്‍വാമ ചാവേറാക്രമണം
വിലക്ക് ഉള്ളവരെ അഭിനയിപ്പിക്കാനോ അവർക്കൊപ്പം പ്രവർത്തിക്കാനോ ശ്രമിച്ചാൽ നടപടി എടുക്കുമെന്നും മുന്നറിയിപ്പ്.
''കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലായ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു. അതിനാല്‍ പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നു. നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകർ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കും വിലക്ക് നേരിടേണ്ടിവരും", എഐസിഡബ്ലൂഎ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മഹാരാഷ്ട്ര നവ്നിര്‍മാൺ സേനയുടെ ഭീഷണിയെ തുടർന്ന് ആതിഫ് അസ്‌ലാം, റാഹത് ഫതെ അലിഖാൻ എന്നിവരുടെ ഏറ്റവും പുതിയ ഗാനങ്ങൾ യൂട്യൂബിൽ നിന്നും ടി സീരിസ് നീക്കം ചെയ്തിരുന്നു. അതേസമയം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് അമിതാഭ് ബച്ചന്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ രണ്ട് മണിക്കൂറോളം ഷൂട്ടിങ്ങ് നിര്‍ത്തിവയ്ക്കുകയുണ്ടായി.