തൃശ്ശൂര്‍: നടി മഞ്ജു വാര്യർ നൽകിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ വിളിച്ചു വരുത്താന്‍ ഇന്ന് നോട്ടീസയക്കും. ഇന്നലെ നോട്ടീസ് നല്‍കാന്‍ പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും ഇത് മാറ്റിവെക്കുകയായിരുന്നു. തൃശ്ശൂര്‍ ഡിസിആര്‍ബി അംഗം മരിച്ചതിനാലാണ് ഇന്നലെ നോട്ടീസ് അയക്കാതിരുന്നത്.
ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്താന്‍ നോട്ടീസയക്കും - മഞ്ജു വാര്യർ
ഭീഷണിപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള തെളിവുകൾ മഞ്ജു അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
ശ്രീകുമാർ മേനോനെതിരെ ഡിജിപിക്ക് നേരിട്ടെത്തി മഞ്ജു പരാതി നൽകുകയായിരുന്നു. ഞായറാഴ്ച മഞ്ജുവിന്‍റെ വിശദമായ മൊഴിയെടുത്ത അന്വേഷണസംഘം ഇന്നലെ പരാതി, മൊഴി, കൈമാറിയ തെളിവുകള്‍ എന്നിവ വിലയിരുത്തി. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാരിയര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ശ്രീകുമാര്‍ മേനോനെതിരേ ഉന്നയിച്ചിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള തെളിവുകൾ മഞ്ജു അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തി, നടിയെ ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.