കൊച്ചി: മംഗലാപുരത്ത് നിന്നും പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിരക്കുള്ള റോഡിലൂടെ പാഞ്ഞെത്തിയ ഹസന്‍ ദേളി എന്ന ആംബുലന്‍സ് ഡ്രൈവറാണ് ഇന്ന് മലയാളികളുടെ താരം. കേവലം അഞ്ചരമണിക്കൂര്‍ കൊണ്ടാണ് ഹസന്‍ 400 കിലോമീറ്റര്‍ പിന്നിട്ട് കൊച്ചി അമൃത ആശുപത്രിയിലെത്തിയത്.
'ഹസന്‍ നിങ്ങളെൻ്റെ ഹീറോയാണ്'': ആംബുലന്‍സ് ഡ്രൈവറെ പ്രശംസിച്ച് നിവിന്‍ പോളി - നിവിൻ പോളി
കേവലം അഞ്ചരമണിക്കൂര്‍ കൊണ്ടാണ് ഹസന്‍ 400 കിലോമീറ്റര്‍ പിന്നിട്ട് കൊച്ചി അമൃത ആശുപത്രിയിലെത്തിയത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിവും ഹസൻ ഹീറോയാണ്. നിരവധി പേരാണ് ഹസനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നടൻ നിവിൻ പോളിയും അദ്ദേഹത്തിൻ്റെ പകരം വയ്ക്കാനില്ലാത്ത പ്രവൃത്തിയെ അഭിനന്ദിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിവിന്‍ ഹസന്‍ ദേളിക്ക് അഭിനന്ദനമറിയിച്ചത്.
'ഹസന്‍ എൻ്റെ ഹീറോയാണ്. ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ല, ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായിപ്പോഴും ഓര്‍മ്മിക്കപ്പെടും. സഹോദരന് ബിഗ് സല്യൂട്ട്', നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.