കേരളം

kerala

ഇതാണ് നിമിഷയെ മികച്ച നടിക്ക് അർഹയാക്കിയ 'ചോല'

മൂന്ന് വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്‍റ ഇതിവൃത്തം. പതിനഞ്ച് വയസ്സുള്ള ഒരു സ്കൂൾ കുട്ടിയായാണ് നിമിഷ സജയൻ ചിത്രത്തിലെത്തുന്നത്.

By

Published : Feb 28, 2019, 1:28 PM IST

Published : Feb 28, 2019, 1:28 PM IST

ചോല ടീസർ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കും വരെ പലരും കേൾക്കാതെ പോയൊരു പേരായിരുന്നു സനല്‍കുമാർ ശശിധരന്‍റെ 'ചോല'. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നിമിഷ സജയന് നേടി കൊടുത്തതില്‍ 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന ചിത്രത്തോളം തന്നെ പങ്ക് 'ചോല'യിലെ കഥാപാത്രത്തിനുമുണ്ട്.

മികച്ച സ്വഭാവ നടനുള്ള പുരസ്കാരത്തിന് ജോജു ജോർജിനെ പരിഗണിച്ചതും ജോസഫിനൊപ്പം തന്നെ 'ചോല'യിലെ അഭിനയം കൂടി കണക്കിലെടുത്താണ്. ഇപ്പോഴിതാനാല് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ചിത്രത്തിന്‍റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാണികളില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ടീസറില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജോജുവിന്‍റെ ഉടമസ്ഥതയിലുള്ള 'അപ്പു പാത്തു പപ്പു പ്രൊഡക്ഷ'ന്‍റെ ബാനറിലാണ് 'ചോല'റിലീസിനെത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ. കെ.വി മണികണ്ഠനും സനല്‍കുമാറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു.

ABOUT THE AUTHOR

...view details