കേരളം

kerala

ETV Bharat / sitara

പട്ടണപ്രവേശത്തിലെ വേലക്കാരി ചേച്ചി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍; സന്തോഷം പങ്കുവച്ച് നീരജ് മാധവ് - ആളൂർ എൽസി

നീരജ് മാധവ് നായകനാകുന്ന 'ക' എന്ന ചിത്രത്തിലൂടെയാണ് ആളൂർ എൽസി എന്ന നടി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പുറപ്പാട്, ഞാന്‍ ഗന്ധര്‍വ്വന്‍, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്നീ സിനിമകളില്‍ എൽസി വേഷമിട്ടിട്ടുണ്ട്.

neeraj1

By

Published : Mar 3, 2019, 5:53 PM IST

ചേട്ടന്‍ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ?' പട്ടണപ്രവേശം സിനിമയിലെ ഈ ഹിറ്റ് ഡയലോഗ് അവതരിപ്പിച്ച ആളൂര്‍ എല്‍സിക്ക് വീണ്ടും സിനിമയില്‍ അവസരം. നീരജ് മാധവ് നായകനാകുന്ന 'ക' എന്ന ചിത്രത്തിലൂടെയാണ് എൽസി തിരിച്ചെത്തുന്നത്.

'ക'യുടെ ഷൂട്ടിങ് സെറ്റിൽ ചാൻസ് ചോദിച്ച് വന്നതാണ് എൽസി. ചിത്രത്തിൻ്റെഅണിയറപ്രവർത്തകരിൽ ഒരാൾ ഇതേപ്പറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റും ഇട്ടിരുന്നു. അപ്പോഴാണ് പട്ടണപ്രവേശത്തിലെ ഹിറ്റ് ഡയലോഗിൻ്റെഉടമയുടെ തിരിച്ചുവരവ് ലോകമറിയുന്നത്. പിന്നാലെ എൽസിക്ക് വേണ്ടി ഒരു വേഷം എഴുതി ഉണ്ടാക്കുകയായിരുന്നു. നായകനായ നീരജ് മാധവ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

നടന്‍ നീരജ് മാധവിൻ്റെഫേസ്ബുക്ക് പോസ്റ്റ്:

പട്ടണപ്രവേശം എന്ന ചിത്രത്തിലെ വീട്ടുവേലക്കാരി ചേച്ചിയെ എല്ലാവര്‍ക്കും ഓര്‍മ കാണുമല്ലോ അല്ലേ...??? 'ചേട്ടന്‍ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ'യെന്നുള്ള ആ ചോദ്യം വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ്. പക്ഷേ ആ വേഷം ചെയ്ത നടിയാരാണെന്ന് ശരാശരി മലയാളികളെപ്പോലെ ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമെന്ന് പറയട്ടെ എൻ്റെപുതിയ ചിത്രമായ 'ക'യുടെ ഷൂട്ടിംഗ് തിരുവനന്തപുരം ചെങ്കല്‍ച്ചൂളയില്‍ പുരോഗമിക്കുന്നതിനിടെ ആ നടി ഞങ്ങളുടെ സെറ്റിലെത്തി. ആളൂര്‍ എല്‍സി.

ട്രോളന്മാര്‍ മുഴുവന്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്ന മുഖം പക്ഷേ ഞങ്ങളുടെ സിനിമയിലെന്തെങ്കിലും അവസരം കിട്ടുമോയെന്ന് അന്വേഷിച്ചാണെത്തിയത്. കോസ്റ്റ്റ്യൂം അസോസിയേറ്റ് സതീഷിനോടും അസിസ്റ്റൻ്റ്ഡയറക്ടര്‍ ഫ്ലെവിനോടും സംസാരിച്ച്‌ മടങ്ങുകയും ചെയ്തു. ഇതറിഞ്ഞ ഞങ്ങളുടെ സംവിധായകന്‍ രജീഷ് ലാലും പ്രൊഡ്യൂസര്‍ ശ്രീജിത്തും ചേര്‍ന്നു റൈറ്റേഴ്സായ രാജീവിനോടും വിഷ്ണുവിനോടും പറഞ്ഞു എല്‍സി ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയൊണ്ടാക്കി.

ഇന്നു ചേച്ചി വീണ്ടും സെറ്റില്‍ വന്നിരുന്നു. ഞങ്ങളൊടൊപ്പം കുറെ നേരം സംസാരിച്ചു. ഇരിങ്ങാലക്കുടക്കാരിയായ ചേച്ചി 28 വര്‍ഷം മുമ്പ് സിനിമയില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തെത്തിയതാണ്. അന്നു മുതല്‍ ഇവിടെ അരിസ്റ്റോ ജംക്‌ഷനിലെ ശ്രീദേവി ടൂറിസ്റ്റ് ഹോമിലെ സ്ഥിര താമസക്കാരിയാണ്. പുറപ്പാട്, ഞാന്‍ ഗന്ധര്‍വ്വന്‍, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. പക്ഷെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തിയില്ല. ഇന്നു 'ക'യില്‍ ഒരു വേഷം നല്‍കാമെന്ന് നേരിട്ട് പറയുമ്പോള്‍ ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷം ഞാന്‍ കണ്ടു. എല്‍സി ചേച്ചിയെ 'ക' എന്ന ചിത്രത്തിലേക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

ABOUT THE AUTHOR

...view details