എപ്പോഴും നയൻതാരയ്ക്ക് സർപ്രൈസുകൾ നൽകി അത്ഭുതപ്പെടുത്തുന്ന കാമുകനാണ് വിഘ്നേഷ്ശിവൻ. നയൻതാരയുടെ പിറന്നാൾ ദിനത്തിലും പ്രണയ ദിനത്തിലുമെല്ലാംസർപ്രൈസുകൾ നൽകി അമ്പരപ്പിച്ച വിഘ്നേഷ് വനിതാദിനത്തിലും ആ പതിവ് തെറ്റിച്ചില്ല.
പൂച്ചെണ്ടുകൾ സമ്മാനമായി നൽകിയാണ് വിഘ്നേഷ് നയൻതാരയ്ക്ക് ആശംസകൾ അറിയിച്ചത്. കൈകളിൽ ബൊക്കെകളുമായി നിൽക്കുന്ന നയൻതാരയുടെ ചിത്രം പങ്കുവെയ്ക്കാനും വിഘ്നേഷ് മറന്നില്ല. ‘എന്‍റെലോകസുന്ദരീ… നിന്നെ പോലെ മറ്റാരുമില്ല. വനിതാദിന ആശംസകൾ,’ എന്നാണ് ചിത്രത്തിനൊപ്പം വിഘ്നേഷ് കുറിക്കുന്നത്. സ്വന്തം കഴിവുകളിൽ ഉറച്ച വിശ്വാസമുള്ള കരുത്തരായ എല്ലാ സ്ത്രീകൾക്കും ആശംസകൾ നേർന്ന വിഘ്നേഷ്സ്ത്രീകളെ പ്രകീർത്തിക്കുകയും ചെയ്തു. ഈ ഭൂമി മനോഹരമാക്കുന്നത് നിങ്ങളാണെന്നാണ് വിഘ്നേഷ് കുറിച്ചത്.