തിരുവനന്തപുരം: അന്തരിച്ച, മലയാളത്തിന്‍റെ മഹാനടന്‍ നെടുമുടി വേണുവിന്‍റെ സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 10.30 മുതല്‍ 12.30 വരെ തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പൊതുദര്‍ശനം. നെടുമുടി വേണുവിന്‍റെ, തിരുവനന്തപുരം തിട്ടമംഗലത്തെ വസതിയായ തമ്പിലേക്കു മാറ്റിയ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പ്രമുഖരെത്തി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, ആന്‍റണി രാജു, ജി.ആര്‍. അനില്‍, കോണ്‍ഗ്രസ് നേതാക്കളായ വി.എം. സുധീരന്‍, രമേശ് ചെന്നിത്തല, എം.എം.ഹസന്‍, സിനിമാരംഗത്തുനിന്ന് മധുപാല്‍, സുരേഷ്‌കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
നെടുമുടി വേണുവിന്‍റെ സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് തൈക്കാട് ശാന്തി കവാടത്തില്‍ നടത്തും Read More: നെടുമുടി അഥവാ അഭിനയത്തിന്‍റെ രസതന്ത്രം, പകർന്നാടിയ കഥകളും കഥാപാത്രങ്ങളും ബാക്കി
അഭിനയത്തെ ഭാവാത്മക തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച നടനായിരുന്നു നെടുമുടി വേണുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെയും നടന വിസ്മയമായിരുന്ന നെടുമുടി വേണുവിന്‍റെ നിര്യാണം അതീവ ദുഖകരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സഹോദരനെ പോലെ ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു നെടുമുടി വേണുവെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി പ്രൊഫ. ആര്‍.ബിന്ദു, മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാധാകൃഷ്ണന്‍, റോഷി അഗസ്റ്റിന്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.