തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്‌റ്റാറിന് ഇന്ന് 37ാം പിറന്നാളാണ്. ഈ വര്‍ഷവും തന്‍റെ കാമുകനൊപ്പമാണ് നയന്‍താര പിറന്നാള്‍ ആഘോഷിക്കുന്നത്. വിപുലമായ ആഘോഷമാണ് വിഘ്‌നേഷ് നയന്‍താരയ്‌ക്കായി ഒരുക്കിയിരിക്കുന്നത്.
നയന്‍താരയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. മഞ്ഞ ടോപ്പും നീല ജീന്‍സും ധരിച്ച് കേക്ക് മുറിക്കുന്ന നയന്‍സിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിങായിരിക്കുകയാണ്. ഇരുവരും പരസ്‌പരം സ്‌നേഹം പങ്കുവെച്ച് നെഞ്ചോടു ചേര്‍ത്തു പിടിച്ചതിന് ശേഷമാണ് കേക്ക് മുറിച്ചത്. 'നയന്‍' എന്നെഴുതിയ വലിയൊരു കേക്കാണ് വിഘ്‌നേഷ് നയന്‍താരയ്‌ക്കായി സമ്മാനിച്ചത്.
നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്‍റെ വരാനിരിക്കുന്ന പുതിയ ചിത്രമായ 'കാത്തുവാക്കുള രണ്ടു കാതല്‍' (Kaathuvaakula Rendu Kaadhal) എന്ന ചിത്രത്തിലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (first look poster) പുറത്തുവിട്ടു. ഫസ്‌റ്റ് ലുക്കിനൊപ്പം പിറന്നാള്‍ ആശംസകളും വിഘ്‌നേഷ് കുറിച്ചിട്ടുണ്ട്. 'എന്‍റെ കണ്‍മണി, തങ്കമേ നിനക്ക് പിറന്നാള്‍ ആശംസകള്‍' (birthday wish) എന്നാണ് വിഘ്‌നേഷ് കുറിച്ചത്.