കേരളം

kerala

ETV Bharat / sitara

ബോൾട്ട് ക്യാമറയ്ക്ക് മുന്നിൽ പാർവതി ; നവരസ ടീസറിന്‍റെ മേക്കിങ് വീഡിയോ - teaser

മണിരത്നം, ജയേന്ദ്ര പഞ്ചാപകേശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന നവരസ ഓഗസ്റ്റ് ആറിന് നെറ്റ്‌ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.

ബോൾട്ട് ക്യാമറ  നവരസ ടീസറിന്‍റെ മേക്കിങ് വീഡിയോ  നവരസ  മണിരത്നം  ജയേന്ദ്ര പഞ്ചപകേശൻ  parvathy thiruvothu  navarasa  teaser  teaser making video
നവരസ ടീസറിന്‍റെ മേക്കിങ് വീഡിയോ

By

Published : Jul 13, 2021, 7:21 PM IST

മണിരത്നം, ജയേന്ദ്ര പഞ്ചാപകേശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന തമിഴ് ആന്തോളജി നവരസയുടെ ടീസർ ശ്രദ്ധ നേടിയിരുന്നു. ഒൻപത് സംവിധായകർ ചേർന്ന് ഒൻപത് കഥകൾ പറയുന്ന ചിത്രത്തിൽ മലയാളി താരങ്ങളുൾപ്പെടെ ഭാഗമാകുന്നുണ്ട്.

മികച്ച അഭിനേതാക്കളുടെയും സംവിധായകർ ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരുടെയും സാന്നിധ്യം കൊണ്ട് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് നവരസ.

അഭിനേതാക്കൾ നവരസങ്ങൾ അവതരിപ്പിക്കുന്ന ടീസർ പ്രശംസ നേടിയതിന് പിന്നാലെ ടീസറിന്‍റെ മേക്കിങ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി പാർവതി തിരുവോത്ത്.

റോബോട്ടിക് ക്യാമറയായ ബോൾട്ട് ഉപയോഗിച്ചുള്ള അഭിനയം വളരെ വെല്ലുവിളി നിറഞ്ഞതും എന്നാൽ ആസ്വാദ്യകരവുമായിരുന്നുവെന്ന് ടീസർ മേക്കിങ് വീഡിയോ പങ്കിട്ട് പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഭയം എന്ന വികാരത്തെ അടിസ്ഥാനമാക്കി രതീന്ദ്രൻ പ്രസാദ് സംവിധാനം ചെയ്യുന്ന 'ഇൻമയ്' എന്ന കഥയിലാണ് പാർവതി അഭിനയിക്കുന്നത്. സിദ്ധാർഥ് ആണ് ഇൻമയിൽ പാർവതിയ്‌ക്കൊപ്പമുള്ളത്. നവരസയിൽ സൂര്യ, വിജയ് സേതുപതി, രേവതി, പ്രയാഗ ഉൾപ്പെടെ വൻതാരനിര അണിനിരക്കുന്നുണ്ട്.

Also Read: ഒൻപത് വികാരങ്ങളും ഒൻപത് സംവിധായകരുമായി നവരസ ഓഗസ്റ്റ് ആറിന്

കൊവിഡ് പ്രതിസന്ധിയിലും തുടർന്നുണ്ടായ ലോക്ക്ഡൗണിലും പ്രവർത്തനം നിലച്ചുപോയ തമിഴ് സിനിമാവ്യവസായത്തെ പിൻതുണയ്ക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ചിത്രം ഓഗസ്റ്റ് ആറിന് നെറ്റ്‌ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.

അരവിന്ദ് സാമി, ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്‍, സര്‍ജുന്‍ കെ.എം., പ്രിയദര്‍ശന്‍, കാര്‍ത്തിക് നരേന്‍, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, രതീന്ദ്രന്‍ ആർ. പ്രസാദ് എന്നീ സംവിധായകർ ചേർന്നാണ് നവരസ ഒരുക്കുന്നത്.

ABOUT THE AUTHOR

...view details