കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽഎറണാകുളം സിബിഐ കോടതി വാദം കേൾക്കൽ ഏപ്രിൽ അഞ്ചിലേക്ക് മാറ്റി. കേസിലെ വിചാരണ നടപടികൾ വനിതാ ജഡ്ജിയുടെ നേതൃത്വത്തിൽ ആവണമെന്ന നടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതി പ്രത്യേക സിബിഐ കോടതിയ്ക്ക് കേസ് വിട്ടത്. ഈ സാഹചര്യത്തിലാണ് ഇന്ന് നടപടികൾ ആരംഭിച്ചത്. എറണാകുളം സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വർഗീസാണ് പ്രാഥമിക വാദത്തിനായി കേസ് ഏപ്രിൽ അഞ്ചിലേക്ക് മാറ്റിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഉണ്ടായിരുന്ന ഫയലുകൾ സിബിഐ കോടതി ഇന്ന് പരിശോധിച്ചു.
നടിയെ ആക്രമിച്ച കേസ്; വാദം കേൾക്കല്‍ ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി - ദിലീപ്
സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി ഉള്‍പ്പെടെ എട്ട് പ്രതികള്‍ സിബിഐ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ ഏട്ടാം പ്രതിയായ നടന്‍ ദിലീപ് ഹാജരായില്ല.
നടിയെ ആക്രമിച്ച കേസ്; വാദം കേൾക്കല്‍ ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി
ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്.ഈ കേസിലെ വിചാരണ നടപടികൾ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സിബിഐ കേസുകളെ പ്രതികൂലമായി ബാധിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പീഡന കേസുകൾക്ക് പ്രത്യേക കോടതി ആവാമെന്ന് സുപ്രീം കോടതി വിധിയുടെഅടിസ്ഥാനത്തിലാണ് വനിതാ ജഡ്ജി എന്ന നടിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചത്.