മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമായ ബിഗ് ബ്രദർ ഇതിനോടകം തന്നെ വാർത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ ബോളിവുഡ് സൂപ്പർതാരം സല്‍മാൻ ഖാന്‍റെ സഹോദരൻ അർബാസ് ഖാനും പ്രധാന വേഷത്തിലുണ്ട്. എന്നാല്‍ ചിത്രത്തില്‍ ഇനിയും കൂടുതല്‍ സർപ്രൈസുകളുണ്ടാകുമെന്ന സൂചനയാണ് മോഹൻലാലിന്‍റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് നല്‍കുന്നത്.
ബിഗ് ബ്രദർ വിത്ത് മുന്നാഭായി; ചിത്രം വൈറല്‍ - മോഹൻലാല്‍
ബിഗ് ബ്രദറിൽ കൂടുതൽ സർപ്രൈസുകൾ ഒരുങ്ങുന്നുണ്ടെന്ന സൂചനകളാണ് മോഹൻലാലിന്‍റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് നല്‍കുന്നത്.
ബോളിവുഡിന്‍റെ 'മുന്നാഭായി' സഞ്ജയ് ദത്തിനൊപ്പമുള്ള ചിത്രമാണ് മോഹൻലാല്‍ പങ്കുവച്ചിരിക്കുന്നത്. 'ബിഗ് ബ്രദർ വിത്ത് മുന്നാഭായി' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. ഇരുവരുടെയും അടുത്ത സുഹൃത്തായ സമീർ ഹംസയാണ് ചിത്രം പകർത്തിയിരിക്കുന്നത് ഇതോടെ ചിത്രീകരണം പുരോഗമിക്കുന്ന ബിഗ് ബ്രദറില്‍ സഞ്ജയ് ദത്തും അഭിനയിക്കുന്നുണ്ടോ എന്ന ആകാംക്ഷയിലാണ് ആരാധകർ. അതോ ഇനി ചിത്രീകരണം തുടങ്ങാനിരിക്കുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തിലാണോ താരത്തിന്‍റെ സാനിധ്യം ഉണ്ടാവുകയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
കന്നഡ ചിത്രം കെജിെഫിന്‍റെ രണ്ടാം ഭാഗത്തിലാണ് സഞ്ജയ് ദത്ത് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തില്‍ അധീര എന്ന വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.