മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാലിൻ്റെ മുപ്പത്തിയൊന്നാം വിവാഹവാർഷികമാണ് ഇന്ന്. വിശേഷദിനത്തിൽ ഭാര്യ സുചിത്രയുമൊത്ത് ഇലകൾക്കും പൂക്കൾക്കുമിടയിൽ ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. ഇതിനു പിന്നാലെ താരത്തിന് ആശംസയുമായി താരങ്ങളും ആരാധകരും രംഗത്തെത്തി.
വിവാഹ വാർഷികം ആഘോഷിച്ച് മലയാളത്തിന്‍റെ മഹാനടൻ: ആശംസകളുമായി താരങ്ങളും ആരാധകരും
1988 ഏപ്രിൽ 28ന് തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു മോഹൻലാൽ സുചിത്രയെ താലിചാർത്തിയത്.
lal
1988 ഏപ്രിൽ 28ന് തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. പ്രശസ്ത തമിഴ് നടനും ചലചിത്ര നിർമ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. വീട്ടുകാര്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിന് മുമ്പേ ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. ജാതകം ചേരില്ലെന്ന കാരണത്താല്‍ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാര്‍ നടത്തികൊടുക്കുകയായിരുന്നു.
Last Updated : Apr 29, 2019, 5:16 PM IST