മോഹന്‍ലാല്‍ നായകനായെത്തുന്ന 'ഇട്ടിമാണി; മെയ്ഡ് ഇന്‍ ചൈന'യുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതരായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസാണ് നിർമിക്കുന്നത്.
ഇട്ടിച്ചന്‍റെ വക സാംപിൾ വെടിക്കെട്ടുമായി ഇട്ടിമാണി ട്രെയിലർ - മോഹൻലാല്‍
‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്ര സംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’
ആശിർവാദ് സിനിമാസിന്‍റെ 27-ാമത്തെ പ്രൊജക്റ്റ് ആണ് 'ഇട്ടിമാണി; മെയ്‌ഡ് ഇൻ ചൈന'. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്ര സംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’. കൊച്ചിയും തൃശൂരുമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്‍റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍.
നേരത്തെ ലൊക്കേഷൻ ചിത്രം മോഹൻലാൽ തന്നെ പുറത്ത് വിട്ടിരുന്നു. മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. അജു വർഗീസ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, കൈലാഷ്, സിദ്ദിഖ്, സലീം കുാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മോഹൻലാലിന്‍റെ ഓണം റിലീസായി ഇട്ടിമാണി തിയേറ്ററുകളിലെത്തും.