കേരളത്തില്‍ പുരോഗമിക്കുന്ന മൂന്നാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി സിനിമാ താരങ്ങളും. സൂപ്പർസ്റ്റാറുകളടക്കം നിരവധി താരങ്ങളാണ് രാവിലെ തന്നെ അവരുടെ മണ്ഡലങ്ങളില്‍ വോട്ട് ചെയ്യാൻ എത്തിയത്.
തിരുവനന്തപുരത്ത് നേമം നിയോജക മണ്ഡലത്തിലെ മുടവന്‍മുകൾ ഗവണ്‍മെന്‍റ് സ്‌കൂളിലാണ് മോഹന്‍ലാല്‍ തന്‍റെ വോട്ട് രേഖപ്പെടുത്തിയത്. നടൻ മമ്മൂട്ടി കൊച്ചി പനമ്പിള്ളി നഗറിലെ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയാണ് വോട്ട് ചെയ്തത്. നമ്മുടെ അധികാരം പ്രയോജനപ്പെടുത്താൻ ലഭിക്കുന്ന ഏക അവസരമാണിതെന്നും എല്ലാവരും ആത്മാർത്ഥതയോടും കൃത്യതയോടും കൂടി വോട്ട് രേഖപ്പെടുത്തണമെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.