മാനത്ത് കണ്ട മേഘത്തിനെ മോഹൻലാലാക്കി സൈനിക ഉദ്യോഗസ്ഥൻ. ഹൈദരാബാദിലെ സൈനിക ഉദ്യോഗസ്ഥനായ ഷാമിൽ കണ്ടാശ്ശേരി എടുത്ത മേഖ ചിത്രത്തിനാണ് മോഹന്‍ലാലിന്‍റെ ഛായയുള്ളത്. സൈനിക കേന്ദ്രത്തില്‍ അവിചാരിതമായി ആകാശത്തേക്ക് നോക്കിയപ്പോളാണ് മേഘത്തിന് മോഹന്‍ലാലിന്‍റെ ഛായയുണ്ടെന്ന് തോന്നിയത്. ഉടൻ ഓടിപ്പോയി മൊബൈലില്‍ ചിത്രം പകർത്തിയതായി ഷാമില്‍ പറയുന്നു.ചിത്രകാരന്‍ കൂടിയായ ഷാമില്‍ മേഘചിത്രത്തിന് മീശയും കണ്ണും വരച്ചു ചേർത്തതോടെ മോഹൻലാലിന്‍റെ രൂപമായി.
മോഹന്‍ലാലിന്‍റെ മേഘചിത്രം; ഫോട്ടോഗ്രാഫറെ അഭിനന്ദിച്ച് താരം - മേഘങ്ങൾക്കിടയില്‍ മോഹൻലാല്‍; കൗതുകത്തോടെ സൂപ്പർതാരവും
ഹൈദരാബാദിലെ സൈനികനായ ഷാമില്‍ കണ്ടാശ്ശേരിയാണ് മോഹൻലാലിന്‍റെ മുഖം പോലെയിരിക്കുന്ന മേഘത്തിന്‍റെ ഫോട്ടോ എടുത്തത്
mohanlal
സൃഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത ചിത്രം അവിചാരിതമായി മോഹന്‍ലാലിന്‍റെ കൈകളിലെത്തുകയായിരുന്നു. ലാലിനെ കാണാൻ ആഗ്രഹിച്ചിരിക്കുന്ന ഷാമിലിന്‍റെ തേടി ഇന്നലെ ലാലിന്‍റെ ഫോൺ കോൾ എത്തി.ലാലിന്‍റെ വിളി തന്നെത്തേടിയെത്തിയ നിമിഷം ജീവിതത്തിലെ സുവർണ നിമിഷങ്ങളിലൊന്നാണെന്ന് ഷാമിൽ പറഞ്ഞു .കണ്ണൂർ മാച്ചേരി ചക്കരക്കൽ കണ്ടാചേരി കുടുംബാംഗമാണ് ഷാമില്‍