കേരളം

kerala

ETV Bharat / sitara

മഞ്ജു വാര്യർ ഈ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; മിഷൻ മംഗൾ സംവിധായകൻ

തിരക്കഥ പൂർത്തിയാക്കിയപ്പോൾ തനിക്ക് രാജ്യത്തെ നല്ല നടീ നടന്‍മാരെ മുഴുവന്‍ ചിത്രത്തിനായി കൊണ്ട് വരണമെന്നായിരുന്നു ആഗ്രഹമെന്ന് ജഗൻ ശക്തി പറഞ്ഞു.

By

Published : Jul 25, 2019, 1:53 PM IST

മഞ്ജു വാര്യർ ഈ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; മിഷൻ മംഗൾ സംവിധായകൻ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് 'മിഷൻ മംഗൾ'. ഇന്ത്യയുടെ ചൊവ്വ പര്യവേഷണം പ്രമേയമാക്കി ജഗൻ ശക്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രത്തില്‍ വിദ്യ ബാലൻ, സൊനാക്ഷി സിൻഹ, താപ്സി പന്നു, നിത്യ മേനോൻ, ക്രിതി കുല്‍ഹരി തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പുറത്ത് വിട്ട ചിത്രത്തിന്‍റെ ട്രെയിലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ജഗൻ ശക്തിയുടെ ആദ്യ സംവിധാന സംരംഭമാണ് 'മിഷൻ മംഗൾ'. വനിതാ ശാസ്ത്രജ്ഞമാർക്കുള്ള ആദരവായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നടി മഞ്ജു വാര്യരും അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ. 'തിരക്കഥ പൂർത്തിയാക്കിയപ്പോൾ എനിക്ക് രാജ്യത്തെ നല്ല നടീ നടന്‍മാരെ മുഴുവന്‍ കൊണ്ട് വരണമെന്നായിരുന്നു ആഗ്രഹം. മലയാളത്തില്‍ നിന്നും മഞ്ജു വാര്യര്‍, തമിഴില്‍ നിന്നും സുഹാസിനി മണിരത്‌നം, കന്നഡയില്‍ നിന്നും അനു പ്രഭാകര്‍, ഒരു ബംഗാളി നടി, ഒരു ഹിന്ദി നടി എന്നിവരെ അഭിനയിപ്പിക്കാനായിരുന്നു ആഗ്രഹം. എഴുതിത്തുടങ്ങിയ സമയത്ത് ശ്രീദേവിയായിരുന്നു മനസില്‍. സിനിമയില്‍ അവരോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരെപ്പോലൊരാള്‍ അഭിനയിച്ചാല്‍ തിരക്കഥക്ക് കൊണ്ട് വരാന്‍ സാധിക്കുന്ന മാറ്റത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

അക്ഷയ്‌കുമാർ നായകനാകാമെന്ന് സമ്മതിച്ചതോടെയാണ് ബോളിവുഡ് താരങ്ങളോട് സംസാരിക്കാമെന്ന് കരുതിയതെന്നും അവര്‍ തയ്യാറായില്ലെങ്കില്‍ ആദ്യത്തെ പ്ലാന്‍ പ്രകാരം മുന്നോട്ട് പോകാമെന്നാണ് ചിന്തിച്ചിരുന്നതെന്നും ജഗന്‍ പറയുന്നു. 'കഥ കേട്ട ഉടനെ വിദ്യാ ബാലന്‍ ചെയ്യാമെന്ന് സമ്മതിച്ചു. ഹോളിഡേ എന്ന ചിത്രത്തിന് വേണ്ടി സൊനാക്ഷി സിന്ഹക്കൊപ്പം പ്രവ്രർത്തിച്ചിട്ടുണ്ട്. താപ്‌സിക്കും സമ്മതമായിരുന്നു". നിത്യ മോനോന്‍റെ നിരവധി ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും അത് കൊണ്ട് ദക്ഷിണേന്ത്യന്‍ കഥാപാത്രത്തിനായി നിത്യയായിരുന്നു ആദ്യ ചോയ്‌സെന്നും ജഗന്‍ പറഞ്ഞു. 'ഒരു നടിയെന്ന നിലയില്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ട് ഞാൻ അവരെ. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വിവരിച്ചപ്പോള്‍ നിത്യയും സമ്മതിച്ചു", ജഗന്‍ ശക്തി പറയുന്നു.

ABOUT THE AUTHOR

...view details