കേരളം

kerala

By

Published : Aug 22, 2019, 8:49 PM IST

ETV Bharat / sitara

മൈലി സൈറസും ലിയാം ഹെംസ്വെർത്തും വേർപിരിയുന്നു

പത്ത് വർഷത്തെ പ്രണയജീവിതം അവസാനിപ്പിച്ചാണ് ഇരുവരും വേർപിരിയുന്നത്.

miley cyrus

അമേരിക്കൻ ഗായികയും നടിയുമായ മൈലി സൈറസും നടൻ ലിയം ഹെംസ്വെർത്തും വേർപിരിയുന്നു. പൊരുത്തപെടാനാവാത്ത വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ഹെംസ്വെർത്താണ് ബുധനാഴ്ച വിവാഹ മോചന ഹർജി ഫയല്‍ ചെയ്തത്.

ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബർ 23നാണ് ഇരുവരും വിവാഹിതരായത്. 2009 ലെ 'ദി ലാസ്റ്റ് സോംഗി'ന്‍റെ സെറ്റിലാണ് മൈലിയും ഹെംസ്വെർത്തും കണ്ട് മുട്ടുന്നത്. അന്ന് മുതൽ ഇരുവരും ഒന്നിച്ചാണ്. ആരാധകർക്കും പ്രേക്ഷകർക്കും മുന്നിൽ എപ്പോഴും തങ്ങൾക്കിടയിലെ സ്നേഹം പങ്ക് വയ്ക്കുന്ന ചിത്രങ്ങളുമായി ഇവർ എത്താറുണ്ടായിരുന്നു. പ്രണയത്തിന്‍റെ പത്താം വാർഷികത്തിലും ഇരുവരും ഒന്നിച്ചുള്ള ചിത്രം മൈലി പങ്കുവച്ചിരുന്നു. 'എന്‍റെ പ്രിയതമന് സന്തോഷം നിറഞ്ഞ പത്താം വാർഷികാശംസകൾ. ചില കാര്യങ്ങൾ ഒരിക്കലും മാറില്ല. നിനക്ക് എന്നോടുള്ള സ്നേഹവും അത്തരത്തില്‍ ഒന്നാണെന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് അന്ന് മൈലി കുറിച്ചത്.

ABOUT THE AUTHOR

...view details