കേരളം

kerala

ETV Bharat / sitara

നഷ്ടപ്പെട്ടത് ജീവിതത്തിലെ സ്വകാര്യത; മിയ ഖലീഫ

2014 ലാണ് ലെബനീസ് വംശജയായ മിയ ഖലീഫ പോണ്‍ സിനിമയില്‍ സജീവമാകുന്നത്. മൂന്ന് മാസം കൊണ്ട് കരിയര്‍ അവസാനിപ്പിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നും വ്യക്തിപരമായ പ്രശ്ങ്ങളും കാരണമാണ് മിയ അഭിനയം അവസാനിപ്പിച്ചത്.

mia

By

Published : Sep 3, 2019, 8:04 AM IST

പോണ്‍ രംഗത്ത് ജോലി ചെയ്തതിനാല്‍ തനിക്ക് നഷ്ടമായത് വ്യക്തി ജീവിതത്തിലെ സ്വകാര്യതയാണെന്ന് മുന്‍ പോണ്‍താരം മിയ ഖലീഫ. ബിബിസിയിലെ ‘ഹാര്‍ഡ് ടോക്’ എന്ന അഭിമുഖത്തിലാണ് മിയ ഖലീഫ ഇക്കാര്യം പറഞ്ഞത്. പോണ്‍ വ്യവസായത്തില്‍ പ്രവർത്തിച്ചത് കൊണ്ട് ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് മനസ് തുറക്കുകയായിരുന്നു താരം.

ഈ രംഗത്ത് ആയിരുന്നത് കൊണ്ട് എനിക്ക് ആത്മാഭിമാന കുറവൊന്നും തോന്നുന്നില്ല. പൊതുജനങ്ങൾക്കിടയിൽ എത്തുമ്പോൾ അവർ തന്‍റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്ന് നോക്കുന്നതായി തോന്നാറുണ്ടെന്ന് മിയ പറഞ്ഞു. അങ്ങനെ നോക്കുന്നത് വലിയ അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്നും മിയ വ്യക്തമാക്കി. “ജീവിതത്തില്‍ വളരെ ഒറ്റപ്പെട്ടതായി തോന്നിയ സമയങ്ങളുണ്ട്. ലോകം മാത്രമല്ല, കുടുംബവും സുഹൃത്തുക്കളും ചുറ്റിലുമുള്ള എല്ലാവരും പൂര്‍ണമായി എന്നെ അകറ്റി നിര്‍ത്തി. ജോലി ഉപേക്ഷിച്ച ശേഷവും അങ്ങനെ തന്നെയായിരുന്നു. ഞാന്‍ ജീവിതത്തില്‍ തനിച്ചായി. എല്ലാ മുറിവുകളും കാലം മായ്ക്കുമെന്നാണ് വിശ്വസിക്കുന്നത്,” – മിയ വൈകാരികമായി പ്രതികരിച്ചു.

2015ല്‍ മൂന്ന് മാസം മാത്രമാണ് മിയ ഖലീഫ പോൺ മേഖലയിൽ പ്രവർത്തിച്ചത്. ഗൂഗിളില്‍ ലോകം ഏറ്റവും അധികം തിരഞ്ഞ പോണ്‍ താരങ്ങളില്‍ ഒരാളായിരുന്നു മിയ. ആഗോള ഭീകരസംഘടനയായ ഐഎസിന്‍റെ ഭീഷണിയെ തുടർന്നാണ് താരം പോൺ മേഖല വിട്ടത്. 1993 ലാണ് മിയ ഖലീഫ ജനിച്ചത്. 2001 ൽ താരം അമേരിക്കയിലേക്ക് മാറി.

ABOUT THE AUTHOR

...view details