കേരളം

kerala

ETV Bharat / sitara

ഇത് പഴയ മഞ്ജു എന്ന് ആരാധകർ; അസുരനിലെ പുതിയ ​ഗാനം ഹിറ്റ്

മഞ്ജു ചേച്ചിയുടെ ലുക്ക് കണ്ടിട്ട് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമ ഓർമ്മവരുന്നു എന്നാണ് ​ഗാനത്തിന് ആരാധകരുടെ കമന്‍റ്.

By

Published : Sep 27, 2019, 2:59 PM IST

manju warrier

ധനുഷും മഞ്ജു വാര്യരും ഒന്നിക്കുന്ന വെട്രിമാരന്‍ ചിത്രം അസുരനിലെ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ധനുഷിന്‍റെയും മഞ്ജുവിന്‍റെയും ചിത്രങ്ങൾ ചേർത്താണ് അണിയറപ്രവർത്തകർ ​​ഗാനം ഒരുക്കിയിരിക്കുന്നത്. ‘യെൻ മിനുക്കി...’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ആറ് ലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു.

ജി വി പ്രകാശ് ഈണം പകർന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഏക്നാഥ് ആണ്. തേജയ് അരുണാചലവും ചിൻമയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മഞ്ജു ചേച്ചിയുടെ ലുക്ക് കണ്ടിട്ട് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമ ഓർമ്മവരുന്നു എന്നാണ് ​ഗാനത്തിന് ആരാധകരുടെ കമന്‍റ്.

‘വൈക്ക’ എന്ന തമിഴ് നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് 'അസുരൻ'. ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. തലൈവാസല്‍ വിജയ്, പശുപതി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 4ന് ചിത്രം തിയേറ്ററുകളിലെത്തും. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് നിര്‍മ്മാണം.

ABOUT THE AUTHOR

...view details