കേരളം

kerala

ETV Bharat / sitara

മമ്മൂട്ടി ചിത്രം ഈദിനില്ല, 'ഉണ്ട'യുടെ റിലീസ് മാറ്റി

ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്.

By

Published : Jun 4, 2019, 1:10 PM IST

മമ്മൂട്ടി ചിത്രം ഈദിനില്ല, 'ഉണ്ട'യുടെ റിലീസ് മാറ്റി

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ റിലീസ് മാറ്റി. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് റിലീസ് തിയതി മാറ്റിയതായുള്ള അറിയിപ്പ് ഔദ്യോഗികമായി അറിയിച്ചത്. ജൂണ്‍ 14നാണ് സിനിമയുടെ പുതിയ റിലീസ്. ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ് ആയിരിക്കും ജൂൺ 14ന് നടക്കുക.

സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് റിലീസ് മാറ്റി വയ്ക്കാൻ കാരണമെന്നാണ് സൂചന. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്. സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

'അനുരാഗ കരിക്കിന്‍ വെള്ള'ത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയര്‍, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

ABOUT THE AUTHOR

...view details