മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രീകരണ വേളയിലെ ഓരോ തമാശകളും ഒരോ നിമിഷവും നിറഞ്ഞ ചിരിയോടെ ആസ്വദിക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങളാണ് അണിയറക്കാർ പുറത്ത് വിട്ടത്.
ദേവന്‍റെ നാഗനൃത്തം; പൊട്ടിചിരിച്ച് മമ്മൂട്ടി - mammooty
ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
ചിത്രത്തില്‍ വളരെ ചെറിയ വേഷത്തിലെത്തിയ താരമായിരുന്നു ദേവൻ. എന്നാല്‍ തിയേറ്ററുകളില്‍ ഏറെ പൊട്ടിച്ചിരികളും കൈയടികളും നേടിയ രംഗം വെള്ളമടിച്ചുള്ള ദേവന്‍റെ നാഗനൃത്തമായിരുന്നു. ചിത്രീകരണത്തിനിടയിലും ഇതേ രംഗത്തിന് മമ്മൂട്ടിയുള്‍പ്പടെയുള്ള താരങ്ങള്‍ ചിരിച്ച് മറിയുന്നത് മേക്കിങ് വീഡിയോയില്‍ കാണാം.
ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മുകേഷ്, ഇന്നസെന്‍റ്, സിദ്ദിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ്.കെ.ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അഴകപ്പനാണ് ഛായാഗ്രഹണം.