Crime thriller Puzhu: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'പുഴു' ഒടിടി റിലീസിനൊരുങ്ങുന്നു. സോണി ലൈവിലൂടെയാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. ലെറ്റ്‌സ് ഒടിടി ഗ്ലോബലിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് 'പുഴു'വിന്‍റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം.
Puzhu OTT release: അതേസമയം 'പുഴു'വിന്‍റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ഏവരും കാത്തിരിക്കുന്ന മമ്മൂക്കയുടെ 'പുഴു' സോണി ലൈവിലൂടെ ഡയറക്‌ട് ഒടിടി റിലീസ് ചെയ്യുമെന്നാണ് ലെറ്റ്‌സ് ഒടിടി ഗ്ലോബലിന്‍റെ ട്വീറ്റ്.
Puzhu Teaser: അടുത്തിടെ 'പുഴു'വിന്‍റെ ടീസറും പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ആകാംക്ഷയിലാഴ്‌ത്തിയ സസ്‌പന്‍സ് നിറച്ച ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാകും 'പുഴു' എന്നാണ് ടീസര്‍ നല്‍കിയ സൂചന.
Parvathy Thiruvoth in Puzhu: പാര്‍വതി തിരുവോത്താണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ, മാളവിക മേനോന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.