കേരളം

kerala

ETV Bharat / sitara

കാത്തിരിപ്പിനൊടുവില്‍ മാമാങ്കത്തിന്‍റെ പുതിയ പോസ്റ്ററെത്തി - മാമാങ്കം

ചിത്രത്തില്‍ നായികയായി എത്തുന്ന പ്രാചി തെഹ്‌ലാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക്കാണ് പോസ്റ്ററില്‍ ഉള്ളത്.

കാത്തിരിപ്പിനൊടുവില്‍ മാമാങ്കത്തിന്‍റെ പുതിയ പോസ്റ്ററെത്തി

By

Published : Jul 27, 2019, 1:10 PM IST

മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'മാമാങ്കം'. പ്രഖ്യാപിച്ചത് മുതലേ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പങ്കുവച്ചത്.

പ്രാചി തെഹ്ലാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ്‌ലുക്കാണ് പുതിയ പോസ്റ്ററില്‍. എം പദ്‌മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനായി സജീവ് പിള്ളയെ വച്ച് ആരംഭിച്ച ചിത്രം വിവാദങ്ങളില്‍ പെട്ടതോടെ എം പദ്‌മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വിട്ടിരുന്നു. ഒരു യുദ്ധരംഗത്ത് പോരാടുന്ന മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ സെറ്റിന് മാത്രം പത്ത് കോടിയിലേറെ ചെലവുണ്ട്. മരടിൽ എട്ടേക്കർ ഭൂമിയിൽ നിർമ്മിച്ച ഭീമാകാരമായ മാളികയിൽ വച്ചാണ് ചിത്രത്തിലെ നിർണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, അനു സിതാര, കനിഹ, ഇനിയ, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details